|    Nov 21 Wed, 2018 1:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹൈക്കോടതിയില്‍ നിന്നു ഫയലുകള്‍ കാണാതായ സംഭവം: കോര്‍ട്ട് ഓഫിസര്‍ക്കെതിരേ നടപടി വേണമെന്ന് ശുപാര്‍ശ; ചീഫ് ജസ്റ്റിസിന് റിപോര്‍ട്ട് നല്‍കി

Published : 5th August 2018 | Posted By: kasim kzm

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്നു കാണാതായ സംഭവത്തില്‍ കോര്‍ട്ട് ഓഫിസര്‍ക്കെതിരേ നടപടി വേണമെന്ന ശുപാര്‍ശയുമായി വിജിലന്‍സ് രജിസ്ട്രാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് റിപോര്‍ട്ട് നല്‍കി.
കേസ് ഫയലുകള്‍ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജൂണ്‍ 18നാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തി ല്‍ 2016ലാണ് ഫയല്‍ കാണാതായതെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അക്കാലത്ത് കേസ് പരിഗണിച്ചിരുന്ന കോടതിയിലെ കോര്‍ട്ട് ഓഫിസര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് വിജിലന്‍സ് രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിന് റിപോര്‍ട്ട് നല്‍കിയത്. കോടതിയിലെത്തുന്ന കേസ് ഫയലിന്റെ ചുമതല അതതു കോര്‍ട്ട് ഓഫിസര്‍മാര്‍ക്കാണ്.
കേസ് പരിഗണിച്ചിരുന്ന കോടതിയിലെ കോര്‍ട്ട് ഓഫിസറുടെ അനാസ്ഥയാണു ഫയല്‍ കാണാതായ സംഭവത്തിന് കാരണമെന്ന് റിപോര്‍ട്ടി ല്‍ പറയുന്നു. കോര്‍ട്ട് ഓഫിസ ര്‍ക്കെതിരേ ഇതിന്റെയടിസ്ഥാനത്തില്‍ എന്തു നടപടി എടുക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ഇത്തരം സംഭവങ്ങ ള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയിലെ കേസ് ഫയലുകള്‍ സൂക്ഷിക്കുന്ന സെക്ഷനില്‍ സിസി ടിവി സ്ഥാപിക്കണം, കേസ് ഫയലുകളുടെ നീക്കം രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ ഏര്‍പ്പെടുത്തണം എന്നിവയാണ് റിപോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍.
മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ആ ന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ജോയ് കൈതാരം എന്നിവര്‍ നല്‍കിയ ഹരജികളുടെയും തൃശൂര്‍ വിജിലന്‍സ് കോടതിയിലെ അഴിമതിക്കേസുകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരേയുള്ള ഹരജിയുടെയും ഫയലുകളാണ് കാണാതായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss