|    Sep 20 Wed, 2017 7:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹൈക്കോടതിയില്‍ നടക്കുന്നത് അഭിഭാഷകരുടെ ഗുണ്ടായിസം: സുധീരന്‍

Published : 2nd October 2016 | Posted By: SMR

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഹൈക്കോടതിയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ നടത്തുന്നത് ഗുണ്ടായിസമല്ലാതെ മറ്റൊന്നുമല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. അഭിഭാഷക സമൂഹത്തിന് അപമാനം വരുത്തിയവരെ തള്ളിപ്പറയണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: തിരുവഞ്ചൂര്‍
കോട്ടയം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. പ്രശ്‌നം വഷളായിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കുന്നത് ദുഃഖകരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.
ഈ വിഷയത്തില്‍  തുടക്കം മുതല്‍ തന്നെ ഒഴുക്കന്‍ മട്ടിലുള്ള  നിലപാടാണ് പ്രശ്‌നം ഇത്രയേറെ വഷളാവാന്‍ കാരണമെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക