|    Oct 19 Thu, 2017 2:51 pm
FLASH NEWS

ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് 7.5 ലക്ഷം തട്ടി

Published : 15th July 2017 | Posted By: fsq

 

വൈപ്പിന്‍: വിവാഹതട്ടിപ്പിന് റിമാന്റില്‍ കഴിയുന്ന യുവതിയെ ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് വൈപ്പിനില്‍ അഞ്ചുപേരുടെ പക്കല്‍ നിന്നും ഏഴര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഞാറക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. വിവാഹത്തട്ടിപ്പിനു റിമാന്റില്‍ കഴിയുന്ന കൊട്ടാരക്കര ആക്കല്‍ ഇളമാട് ഷാബു വിലാസത്തില്‍ ശാലിനി (32) എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവര്‍ കടവന്ത്രയിലും ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയതായി ഞാറക്കല്‍ പോലിസ് അറിയിച്ചു. കടവന്ത്രയില്‍  രണ്ടുപേരുടെ പക്കല്‍ നിന്നും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയിട്ടുണ്ടത്രേ. കഴിഞ്ഞ ദിവസം ഞാറക്കല്‍ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റ് തട്ടിപ്പുകളുടെ ചുരുള്‍ അഴിയുന്നത്. വൈപ്പിനില്‍ തട്ടിപ്പിനിരയായ ഓച്ചന്തുരുത്ത് പുതുവല്‍സ്ഥലത്ത് സജീവിന്റെ പരാതിയില്‍ കേസെടുത്തശേഷമാണ് പ്രതിയെ പോലിസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്. ഹൈക്കോടതിയില്‍ പ്യൂണ്‍, കഌക്ക് എന്നീ തസ്തികയില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് സജീവിന്റെയും കുടുംബാംഗങ്ങളുടേയും ഒരു ബന്ധുവിന്റെയും പക്കല്‍ നിന്നും  ഒന്നര ലക്ഷം രൂപ വീതം ഒറ്റയടിക്ക് 7.5 ലക്ഷമാണ് യുവതി തട്ടിയെടുത്തത്. സജീവന്റെ ബന്ധുവിന്റെ വീട്ടില്‍ വീട്ടുജോലിക്ക്  നിന്നിരുന്നതാണ് യുവതി. തനിക്ക് വലിയ ബന്ധങ്ങള്‍ ഉണ്ടെന്നും ഹൈക്കോടതിയില്‍ ജോലി ശരിയാക്കിത്തരാന്‍ ആളുകളുണ്ടെുമൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതി പണം തട്ടിയെടുത്തത്. രണ്ടുപേര്‍ നേരിട്ടും ബാക്കി മൂന്നുപേര്‍ ബാങ്ക് മുഖേനയുമാണ് പണം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. ഇതിനുശേഷം മുങ്ങിയ യുവതിയെ കഴിഞ്ഞമാസം വിവാഹത്തട്ടിപ്പിനു വിവാഹവേദിയില്‍ നിന്നും പന്തളം പോലിസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിനിരയായെന്ന് പണം നല്‍കിയവര്‍ അറിയുന്നത്. ഇതേ തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക