|    Jul 27 Thu, 2017 8:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹൈക്കോടതിയിലെ മാധ്യമവിലക്ക്: പ്രശ്‌നപരിഹാരത്തിനായി ഇടപെടും: ജ. കുര്യന്‍ ജോസഫ്

Published : 2nd October 2016 | Posted By: SMR

കൊച്ചി/ തിരുവനന്തപുരം: ഹൈക്കോടതിയിലെ മാധ്യമവിലക്കില്‍ പ്രശ്‌നപരിഹാരത്തിനായി വീണ്ടും ഇടപെടുമെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളെ റിപോര്‍ട്ടിങിനു ഹൈക്കോടതി അനുവദിക്കണം. താന്‍ ചീഫ്ജസ്റ്റിസ് ആയിരുന്നപ്പോള്‍ കേരള ഹൈക്കോടതിയില്‍ മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള ബന്ധം ഫലപ്രദമാക്കാന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇപ്പോഴത്തെ സംഭവങ്ങള്‍ വേദനാജനകമാണ്.
സുപ്രിംകോടതിയില്‍ പോലും മാധ്യമങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമുള്ളപ്പോള്‍ കേരള ഹൈക്കോടതിയില്‍ മാത്രം വിലക്കേര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. പ്രശ്‌നപരിഹാരത്തിന് ഒരു മുറിവുണങ്ങാനുള്ള സമയം മാത്രം മതി. അതുവരെ പ്രകോപനപരമായ നിലപാടുകള്‍ ഉണ്ടാവരുതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് അറിയിച്ചു.
അതേസമയം, പ്രശ്‌നത്തില്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. അറിയാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം അനിവാര്യമാണ്.
ജനാധിപത്യം നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും കോടതിക്കും മുഖ്യപങ്കാണുള്ളത്. ഇരുകൂട്ടരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സമൂഹത്തിനു ഗുണകരമല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക