|    Dec 15 Sat, 2018 1:03 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹൈക്കോടതികളുടെ പേര് മാറ്റാന്‍ പുതിയ ബില്ല് കൊണ്ടുവരും

Published : 19th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മദ്രാസ്, കല്‍ക്കത്ത, ബോംബെ ഹൈക്കോടതികളുടെ പേര് മാറ്റാന്‍ പാര്‍ലമെന്റില്‍ പുതിയ ബില്ല് അവതരിപ്പിക്കും. ഹൈക്കോടതി (പേരുമാറ്റ) ബില്ല് 2016 ജൂലൈ 19ന് ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ഹൈക്കോടതികളുടെ പേര് ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിങ്ങനെ മാറ്റാനായിരുന്നു ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, മദ്രാസ് ഹൈക്കോടതിയുടെ പേര് ചെന്നൈക്കു പകരം തമിഴ്‌നാട് എന്നാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കല്‍ക്കത്ത ഹൈക്കോടതിയുടെ പേര് കൊല്‍ക്കത്ത ഹൈക്കോടതി എന്നാക്കാനാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഹൈക്കോടതിക്ക് പേരുമാറ്റം സ്വീകാര്യമായിരുന്നില്ല. പുതിയ ബില്ല് കൊണ്ടുവരുമെന്ന് നിയമകാര്യ സഹമന്ത്രി പി പി ചൗധരി 2016 ഡിസംബറില്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. എന്നാല്‍, ഡിസംബര്‍ 11നു തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പുതിയ ബില്ല് കൊണ്ടുവരാനിടയില്ലെന്നാണ് മുതിര്‍ന്ന നിയമ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss