|    May 24 Wed, 2017 7:21 pm
FLASH NEWS

ഹൈകോടതി ചീഫ് ജസ്റ്റിസായി മോഹന്‍ എം. ശാന്തനഗൗഡര്‍ സത്യപ്രതിജ്ഞ ചെയ്തു

Published : 22nd September 2016 | Posted By: mi.ptk

high-court-justice

കൊച്ചി: കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
കര്‍ണാടക സ്വദേശിയായ ജസ്റ്റിസ് ശാന്തനഗൗഡര്‍ 2004 സപ്തംബറില്‍ കര്‍ണാടക ഹൈകോടതിയില്‍ ജസ്റ്റിസായി. കേരള ഹൈകോടതിയിലേക്ക് സ്ഥലം മാറിയെത്തിയ അദ്ദേഹം ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുകയായിരുന്നു. ജസ്റ്റിസ് അശോക്ഭൂഷണ്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ശാന്തനഗൗഡറുടെ നിയമനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day