|    Oct 18 Thu, 2018 3:53 am
FLASH NEWS

ഹേരൂര്‍-ചിന്നമുഗര്‍ നീര്‍ത്തട പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Published : 27th September 2017 | Posted By: fsq

 

ഉപ്പള: ജില്ലാ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരം മംഗല്‍പാടി പഞ്ചായത്തിലെ 10,11 വാര്‍ഡുകളിലായി നടപ്പിലാക്കുന്ന ഹേരൂര്‍-ചിന്നമുഗര്‍ നീര്‍ത്തട പ്രവൃത്തി ഉദ്ഘാടനം പി കരുണാകരന്‍ എംപി നിര്‍വഹിച്ചു. ഹേരൂര്‍ പാറ ജിബിഎല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ബന്തിയോട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍ മുഖ്യാതിഥിയായിരുന്നു.  479 ഹെക്ടര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന നീര്‍ത്തടത്തില്‍ 850 ഓളം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തികളായ തട്ടുതിരിക്കല്‍, കല്ല് കയ്യാല, മണ്‍വരമ്പ്, മഴക്കുഴി, റീചാര്‍ജ്ജ് പിറ്റ്, കിണര്‍ റീചാര്‍ജ്ജ് യൂനിറ്റ്, തടയണകള്‍, പാര്‍ശ്വഭിത്തി, കോണ്‍ക്രീറ്റ് തടയണകള്‍, ഫാം പോണ്ട് തുടങ്ങിയ പ്രവര്‍ത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss