|    Jul 26 Wed, 2017 12:29 pm
FLASH NEWS
Home   >  Kerala   >  

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളിനൊപ്പം ലഘുലേഖ ഫ്രീ

Published : 29th July 2016 | Posted By: G.A.G

തിരുവനന്തപുരം: ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കേണ്ടതില്ലെന്ന വിവാദ ഉത്തരവ് തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്ന് ഗതാഗത കമ്മീഷണര്‍. പെട്രോള്‍ പമ്പുകളില്‍ തല്‍ക്കാലം ഹെല്‍മറ്റ് ധരിക്കുന്നത് സംബന്ധിച്ച ലഘുലേഖ വിതരണമുണ്ടാകും. ഇത് ഓഗസ്റ്റ് ഒന്ന് മുതല്‍ നടപ്പാക്കാനാണ് തീരുമാനം. പുതിയ ഉത്തരവ് ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണര്‍മാര്‍ക്കും അയച്ചിട്ടുണ്ട്.
ബോധവല്‍കരണ കാംപയിന്റെ തുടര്‍ച്ചയായി ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കെതിരെ ശിക്ഷാനടപടി ഉണ്ടാകും. ഗതാഗത നിയമങ്ങള്‍ പ്രകാരമുള്ള ശിക്ഷകള്‍ മാത്രമാകും ഉണ്ടാകുക. പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന മുന്‍ ഉത്തരവിനെതിരെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ഗതാഗത കമ്മീഷണര്‍ ഉത്തരവില്‍ തിരുത്ത് വരുത്തിയത്. പോലിസിന്റെ സഹകരണത്തോടെ നടത്തുന്ന പരിശോധന വഴി അപകട മരണനിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. ബോധവല്‍കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് കൊച്ചി ഇരുമ്പനത്ത് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക