|    Jan 20 Fri, 2017 12:56 am
FLASH NEWS

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല: പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസഹായം തേടി ഗതാഗത കമ്മീഷണര്‍

Published : 7th August 2016 | Posted By: SMR

തിരുവനന്തപുരം: ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല’എന്ന പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസഹായം തേടി ഗതാഗത കമ്മീഷണര്‍ രംഗത്ത്. പദ്ധതിക്ക് എണ്ണക്കമ്പനികളുടെ സഹകരണം ഉറപ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് സെക്രട്ടറിക്ക് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി കത്തയച്ചു.
സംസ്ഥാനത്ത് ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ച പെട്രോളിന് ഹെല്‍മെറ്റ് പദ്ധതി ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. ഹെല്‍മെറ്റില്ലാതെ പമ്പിലെത്തുന്നവര്‍ക്ക് ബോധവല്‍ക്കരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ ഒന്നിനാണ്. അടുത്തമാസം ഒന്നുമുതല്‍ ഹെല്‍മെറ്റില്ലാതെ എത്തുന്നവര്‍ക്ക് ഇന്ധനം നല്‍കേണ്ടെന്നാണ് നിര്‍ദേശം.
എന്നാല്‍, ഈ തീരുമാനത്തി ല്‍ പമ്പുടമകള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ സഹായം തേടാനുള്ള കാരണം. ഇതിനായി എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കണമെന്നാണ് ഗതാഗത കമ്മീഷണറുടെ ആവശ്യം. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ മാതൃക ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരിയുടെ കത്ത്. പെട്രോളിന് ഹെല്‍മെറ്റ് നി ര്‍ബന്ധമാക്കുന്ന കാര്യത്തില്‍ വകുപ്പുമന്ത്രി തന്നെ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് ഗതാഗത കമ്മീഷണറുടെ തീരുമാനമെന്നാണ് കത്തില്‍നിന്നു വ്യക്തമാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക