|    Jan 24 Tue, 2017 12:32 am

ഹെല്‍മെറ്റില്ലെങ്കിലും പെട്രോള്‍ ലഭിക്കും

Published : 30th July 2016 | Posted By: SMR

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും ഇനി പെട്രോള്‍ ലഭിക്കും. ഹെല്‍മറ്റ് ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കേണ്ടതില്ലെന്ന ഉത്തരവ് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി തിരുത്തി.
പകരം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ആഗസ്ത്  ഒന്നുമുതല്‍ ഹെല്‍മറ്റ് ധരിക്കാത്തവരെ ഉപദേശിക്കാനാണു തീരുമാനം. ലഘുലേഖകളും നല്‍കും. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണര്‍മാര്‍ക്കും അയച്ചു. ബോധവല്‍ക്കരണ കാംപയിനിന്റെ തുടര്‍ച്ചയായി ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരേ ശിക്ഷാനടപടി ഉണ്ടാവും. ഗതാഗത നിയമങ്ങള്‍ പ്രകാരമുള്ള ശിക്ഷകള്‍ മാത്രമാവും ഉണ്ടാവുക.
പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് ധരിക്കണമെന്ന മുന്‍ ഉത്തരവിനെതിരേ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് ഗതാഗത കമ്മീഷണര്‍ ഉത്തരവില്‍ തിരുത്തു വരുത്തിയത്. പോലിസിന്റെ സഹകരണത്തോടെ നടത്തുന്ന പരിശോധന വഴി അപകടമരണ നിരക്ക് കുറയ്ക്കുകയാണു ലക്ഷ്യം.
മലപ്പുറം, പാലക്കാട്, കണ്ണൂര്‍, ഒഡീഷയിലെ കട്ടക്ക്, ഭുവനേശ്വര്‍, ആന്ധ്രയിലെ അദീലാബാദ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നത്.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കരുതെന്നായിരുന്നു ഗതാഗതവകുപ്പ് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി നേരത്തെ ഇറക്കിയ ഉത്തരവ്. ഈ ഉത്തരവിലാണ് കമ്മീഷണര്‍ തന്നെ തിരുത്തുവരുത്തിയത്. ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് ഒന്നിന് കൊച്ചി ഇരുമ്പനത്ത് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക