|    Jan 23 Mon, 2017 3:57 am
FLASH NEWS

‘ഹെല്‍മെറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെന്ന തീരുമാനം അപ്രായോഗികം’

Published : 1st July 2016 | Posted By: SMR

കൊച്ചി: ഹെല്‍മെറ്റ് ധരിക്കാതെ എത്തുന്നവര്‍ക്ക് പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കരുതെന്ന ഗതാഗത കമ്മീഷണറുടെ പരിഷ്‌കാരം അപ്രായോഗികമാണെന്ന് ബൈവീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് കുരുവിള മാത്യൂസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരേ തങ്ങള്‍ നിയമപരമായ പോരാട്ടത്തോടൊപ്പം സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരവും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ അഭിപ്രായംപോലും ആരായാതെയാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നതില്‍ നിന്നും ഏകപക്ഷീയമായ നടപടിയാണ് ഗതാഗത കമ്മീഷണര്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. ഏതാനും ദിവസം മാധ്യമങ്ങളില്‍ തനിക്ക് നിറഞ്ഞ് നില്‍ക്കുവാനുള്ള ഒരു തന്ത്രം കൂടിയാണ് ടോമിന്‍ ജെ തച്ചങ്കരിയുടേതെന്നും കുരുവിള മാത്യൂസ് ആരോപിച്ചു. സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ ഉത്തരവാദിത്തം ഇരുചക്ര വാഹന ഉടമകള്‍ക്കാണ് എന്ന വാദം ബാലിശമാണ്. റോഡുകളുടെ നിലവാരക്കുറവും അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കാരവും മോട്ടോര്‍ വാഹന വകുപ്പിന്റെ നിരുത്തരവാദപരമായ സമീപനവുമാണ് അപകടങ്ങളുണ്ടാവുന്നതിന്റെ പ്രധാന കാരണ ങ്ങളെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി രാജന്‍ എ മാത്യു, ഭാരവാഹികളായ സി ശിവാനന്ദന്‍, സാമുവേല്‍ മാത്യു എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക