|    Mar 26 Sun, 2017 1:07 pm
FLASH NEWS

ഹെല്‍മന്തിലെ കനഷിന്‍ ജില്ല താലിബാന്‍ പിടിച്ചടക്കി

Published : 31st July 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിസ്താന്റെ തെക്കന്‍ പ്രവിശ്യയായ ഹെല്‍മന്തിലെ തന്ത്രപ്രധാനമായ ജില്ല താലിബാന്‍ പിടിച്ചടക്കി. കറുപ്പുകൃഷി വ്യാപകമായ കനഷിന്‍ ജില്ല പിടിച്ചടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ 20 പോലിസുകാര്‍ കൊല്ലപ്പെട്ടതായി ഹെല്‍മന്ത് പ്രവിശ്യാസമിതി ഡെപ്യൂട്ടി ഡയരക്ടര്‍ അബ്ദുല്‍ മജിദ് അഖുന്‍സാദ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാദേശിക ഉദ്യോഗസ്ഥനും ജില്ലാ പോലിസ് മേധാവിയുമടക്കമുള്ളവര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം ഇപ്പോഴും തുടരുന്നതായും അഖുന്‍സാദ അറിയിച്ചു. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കനഷിന്‍ പിടിച്ചടക്കിയതോടെ പ്രവിശ്യയിലെ 60 ശതമാനം പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിന്‍ കീഴിലായി. പ്രവിശ്യയിലെ മര്‍ജാ, സാന്‍ഗിം, ഗാര്‍മ്‌സെര്‍, ദിഷു ജില്ലകള്‍ താലിബാന്‍ നേരത്തെ പിടിച്ചടക്കിയിരുന്നു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക