|    Nov 17 Sat, 2018 6:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹെല്‍പ് ലൈന്‍ നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താനാവില്ലെന്ന് യുഐഡിഎഐ

Published : 7th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഗൂഗഌന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ഉയര്‍ത്തിക്കാട്ടി ആധാറിന്റെ സുരക്ഷയെപ്പറ്റി ആശങ്ക സൃഷ്ടിക്കുന്നതിനു പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങളാണെന്നു യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). മൊബൈല്‍ ഫോണിന്റെ കോണ്‍ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്തിട്ടുള്ള നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നും യുഐഡിഎഐ അറിയിച്ചു.
ആശങ്കപ്പെടാതെ ഫോണിലുള്ള പഴയ ഹെല്‍പ് ലൈന്‍ നമ്പര്‍ ഡിലീറ്റ് ചെയ്ത് പുതിയ നമ്പര്‍ സേവ് ചെയ്താല്‍ മാത്രം മതി. കാലഹരണപ്പെട്ട ഒരു ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്തിരുന്നതുകൊണ്ട് ഒരു ദോഷവും സംഭവിക്കാനില്ല.
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളിക്കളയണമെന്നും വ്യക്തമാക്കിയ യുഐഡിഎഐ സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് സമയവും പണവും കളയരുതെന്ന മുന്നറിയിപ്പും നല്‍കി.
ആധാര്‍ ഉള്ളവരും ഇല്ലാത്തവരുമായ നിരവധി പേരുടെ ഫോണുകളില്‍ ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യപ്പെട്ടതായ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഫോണുകളില്‍ ഉള്‍പ്പെടുത്താന്‍ ഫോണ്‍ നിര്‍മാതാക്കള്‍ അടക്കം ആരോടും നിര്‍ദേശിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നമ്പറുകള്‍ ഫോണില്‍ നിന്ന് നീക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
ഇതിനു പിന്നാലെ മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ കടന്നുകൂടിയതില്‍ ക്ഷമ ചോദിച്ച് ഗൂഗ്ള്‍ രംഗത്തെത്തിയിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നമ്പര്‍ അബദ്ധത്തില്‍ കടന്നുകൂടിയതാണെന്ന് ആയിരുന്നു ഗൂഗഌന്റെ വിശദീകരണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss