|    Jan 19 Thu, 2017 2:19 pm
FLASH NEWS

ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന; ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Published : 29th July 2016 | Posted By: SMR

കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകള്‍, ചായക്കടകള്‍, ബേക്കിങ് യൂനിറ്റുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ നഗരസഭ ഒന്നാം സര്‍ക്കിള്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന നടത്തി. പഴകിയതും ആരോഗ്യത്തിനു ഹാനികരവുമായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. വെസ്റ്റ്ഹില്‍ ഗംഗാ ഹോട്ടല്‍, കനകാലയ ബേക്കിങ് യൂനിറ്റ്, നടക്കാവ് ഓജിന്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റ്, കിഴക്കെ നടക്കാവ് മലബാര്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ വസ്തുക്കള്‍ പിടിച്ചെടുത്തത്. പോരായ്മ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിന്‍സന്റ്, ജെഎച്ച്‌ഐമാരായ എം കെ സുബൈര്‍, എസ് കെ സിനില്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
അതേസമയം, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്റും പരിസരവും പരിശോധിച്ചു. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാവുന്ന രൂപത്തില്‍ അനധികൃത കച്ചവടം നടക്കുന്നു എന്ന പരാതിയുണ്ടായിരുന്നു. നഗരസഭ അധീനതയിലുള്ള മൊഫ്യൂസല്‍ ബ്സ്റ്റാന്റ് മാതൃകാ ബസ്സ്റ്റാന്റ് ആക്കി മാറ്റുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ മുഴുവന്‍ അനധികൃത കച്ചവടക്കാരെയും സ്‌ക്വാഡ് ഒഴിപ്പിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി യാത്രക്കാര്‍ കാത്തുനില്‍ക്കുന്ന ഇടംപോലും കച്ചവടക്കാര്‍ കൈയടക്കിയിരുന്നു. മറ്റു സ്ഥിരം വ്യാപാര സ്ഥാപനങ്ങളാകട്ടെ കടയുടെ പുറത്തെ വരാന്തകള്‍ കൈയടക്കി ചരക്കുകള്‍ പ്രദര്‍ശനത്തിനുവയ്ക്കുകയും ചെയ്യുന്നുണ്ട്.
അനധികൃതമായി കച്ചവടം ചെയ്യുന്നവരോടും കടകള്‍ക്കു മുന്നിലെ വസ്തുക്കള്‍ എടുത്തുമാറ്റാനും ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു വീണ്ടും ആവര്‍ത്തിക്കുന്നപക്ഷം പുറത്തേക്കുവച്ച കച്ചവട സാധനങ്ങള്‍ പിടിച്ചെടുക്കുന്നതാണെന്ന് കച്ചവടക്കാര്‍ക്കു താക്കീത് നല്‍കി. നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജിന്റെ നേതൃത്വത്തില്‍ നടന്ന സ്‌ക്വാഡില്‍ ഹെല്‍ത്ത് കമ്മിറ്റി അംഗങ്ങളായ കൗണ്‍സിലര്‍ സത്യന്‍, കൗണ്‍സിലര്‍ എം മൊയ്തീന്‍ എന്നിവര്‍ക്കു പുറമെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ശിവദാസ്, പി അബ്ദുല്‍ഖാദര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി രാജേന്ദ്രന്‍, ബിജു ജയറാം എന്നിവര്‍ പങ്കെടുത്തു. മൊഫ്യൂസല്‍ സ്റ്റാന്റിലെ പരിശോധന തുടര്‍ന്നും നടത്തുന്നതായിരിക്കുമെന്ന് ചെയര്‍മാന്‍ കെ വി ബാബുരാജ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക