|    Dec 15 Fri, 2017 2:36 am
FLASH NEWS

ഹെല്‍ത്ത് സെന്റര്‍ പൊതുശൗചാലയം തുറന്നുകൊടുത്തില്ല

Published : 7th November 2016 | Posted By: SMR

രാജപുരം: നിത്യേന നൂറുകണക്കിന് രോഗികളെത്തുന്ന പനത്തടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പൊതു ശൗചാലയം അടഞ്ഞു തന്നെ. ആശുപത്രിയില്‍ ഒപി വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്കും സഹായികള്‍ക്കുമായി സ്ഥാപിച്ച പൊതു ശൗചാലയം ഒരു വര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്നത്. ആശുപത്രിയില്‍ ശുചീകരണ തൊഴിലാളികളുണ്ടെങ്കിലും ശൗചാലയം വൃത്തിയായി സൂക്ഷിക്കുന്നില്ലെന്ന പരാതിയും ഉണ്ട്.
മലയോര മേഖലകളില്‍ നിന്നും ദിനംപ്രതി ആദിവാസികളുള്‍പ്പെടെ 300 ഓളം രോഗികളും അവരുടെ കൂടെയെത്തുന്നവരും ഇവിടെ എത്തുന്നുണ്ട്. പൊതുശൗചാലയമില്ലാത്തതിനാല്‍ സ്ത്രീകള്‍ അടക്കമുള്ള രോഗികള്‍ ദുരിതത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക