|    Dec 13 Wed, 2017 12:53 pm
FLASH NEWS

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Published : 28th August 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാര്‍ക്ക് കൂട്ട സ്ഥലം മാറ്റം.  ജോലി ചെയ്തു വരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-1 എന്നീ വിഭാഗത്തെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അന്യായമായി സ്ഥലം മാറ്റിയെന്നാണ് ആരോപണം.
സ്ഥലം മാറ്റം ഉത്തരവില്‍ കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂനിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അന്യായമായാണ് വിദൂര സ്ഥലങ്ങളിലേക്ക് എച്ച്എ യൂനിയന്റെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പൊതു സ്ഥലമാറ്റ ചട്ടങ്ങള്‍ കാറ്റില്‍ പറത്തികൊണ്ട് നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്യണമെന്ന് ജില്ലാ കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി പി കെ ദിനേശന്‍, പ്രസിഡന്റ് എം രവീന്ദ്രന്‍, ഖജാഞ്ചി കെ പി ഷൈജു, ഇ ഹരീന്ദ്രന്‍, സംസ്ഥാന ഖജാഞ്ചി സി എച്ച് രാജീവന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക