|    Jul 28 Fri, 2017 6:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹെല്‍ത്തി കേരള: 14095 ഭക്ഷണശാലകളില്‍ പരിശോധന നടത്തി

Published : 4th September 2016 | Posted By: SMR

തിരുവനന്തപുരം: ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി ഓണക്കാലത്ത് പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിങ് സെന്ററുകള്‍, റസ്റ്റോറന്റുകള്‍, സോഡാ കമ്പനികള്‍, ഐസ് ഫാക്ടറികള്‍ തുടങ്ങിയവയില്‍ പരിശോധന നടത്തി.
വൃത്തിഹീനമായ അടുക്കളയും പരിസരവും, രോഗവാഹകരായ പാചകക്കാര്‍, പഴകിയ ആഹാരം, സുരക്ഷിതമല്ലാത്ത കുടിവെള്ളം തുടങ്ങി പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം പല സ്ഥലത്തും കണ്ടെത്തി. 1023 ടീമുകളായി 4404 പേര്‍ 14905 ഭക്ഷണശാലകളും കടകളും പരിശോധിച്ചു. 24 സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുകയും 2153 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 1,67,400 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
615 സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതായും 179 സ്ഥാപനങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം ഉള്ളതായും കണ്ടെത്തി. 363 സ്ഥാപനങ്ങളില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി. പുകവലി നിരോധിത മേഖല എന്ന ബോര്‍ഡില്ലാത്ത 1320 സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു.
65 കേസുകള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ക്കും 379 കേസുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നടപടിക്കായി ശുപാര്‍ശ ചെയ്തു.
സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേഷ്, ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. വി മീനാക്ഷി എന്നിവരും ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരും നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക