|    Nov 21 Wed, 2018 5:08 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹെലികോപ്റ്ററില്‍ പറന്നു കാണാം ജഡായുവിനെ

Published : 12th August 2018 | Posted By: kasim kzm

തിരുവനന്തപുരം: രാവണന്റെ ചന്ദ്രഹാസമേറ്റ് ചിറകറ്റ ജഡായുവിനെ ആകാശത്തു നിന്നു കാണാന്‍ അവസരമൊരുക്കി ചടയമംഗലത്തെ ജഡായു എര്‍ത്ത് സെന്റര്‍. വിസ്മയങ്ങളുടെ കലവറ തുറക്കുന്ന ജഡായു എ ര്‍ത്ത്‌സ് സെന്റര്‍ പദ്ധതിയിലെ ആകര്‍ഷണങ്ങളിലൊന്നായി ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്‌ളൈയിങ് മാറും.
സംസ്ഥാനത്ത് ആദ്യമായാണ് ഹെലികോപ്റ്ററില്‍ കയറി ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ആകാശക്കാഴ്ച കൂടി കാണാനുള്ള അവസരം ഒരുക്കുന്നത്. കേവലം ഒരു ശില്‍പം മാത്രമാകരുത് ജഡായുപ്പാറയില്‍ ഉയരേണ്ടതെന്ന ചലച്ചിത്ര സംവിധായകനും ശില്‍പിയുമായ രാജീവ് അഞ്ചലിന്റെ ചിന്തയില്‍ നിന്നാണ് പൂര്‍ണമായും വിദേശനിര്‍മിതമായ കേബിള്‍ കാറും ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്‌ളൈയിങും അടക്കമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം ആകര്‍ഷണങ്ങള്‍ ജഡായു എര്‍ത്ത്‌സ് സെന്ററില്‍ സജ്ജീകരിച്ചത്. ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നു വിരമിച്ച ക്യാപ്റ്റന്‍ ഉണ്ണികൃഷ്ണനാണ് ഹെലികോപ്റ്റര്‍ ടൂറിസത്തിന്റെ സാധ്യതയെ കുറിച്ച് രാജീവ് അഞ്ചലിനെ ബോധ്യപ്പെടുത്തിയത്.
രണ്ട് ഹെലികോപ്റ്ററുകള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന ആധുനിക ഹെലിപാഡാണ് ഇവിടുള്ളത്. പൈലറ്റ് ഉള്‍പ്പെടെ 7 പേര്‍ക്ക് ഒരേ സമയം ഹെലികോപ്റ്ററില്‍ സഞ്ചരിക്കാം. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഹെലി സര്‍വീസാണ് ജടായു എര്‍ത്ത്‌സ് സെന്റര്‍ ലക്ഷ്യമിടുന്നത്. 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജടായു എര്‍ത്ത്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ടത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്‌ളൈയിങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss