|    Sep 19 Wed, 2018 1:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹെലികോപ്റ്റര്‍ വഴി രക്ഷാപ്രവര്‍ത്തനം സാധ്യമാവാതെ പറവൂര്‍

Published : 20th August 2018 | Posted By: kasim kzm

പറവൂര്‍: ഹെലികോപ്റ്റര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമാവാതെ പറവൂര്‍ മേഖല. നിരവധി പേര്‍ അഭയം പ്രാപിച്ച പള്ളികെട്ടിടത്തിനു വര്‍ഷങ്ങള്‍ പഴക്കമുള്ളതാണു കാരണം. പ്രളയജലം വളരെ ഉയര്‍ന്ന സാഹചര്യത്തില്‍ കെട്ടിടത്തിന്റെ ഉറപ്പ് എത്രമാത്രം ഉണ്ടെന്നു പറയാന്‍ കഴിയില്ല.
കന്നുകര പഞ്ചായത്തിലെ ഒന്ന്, 15 വാര്‍ഡുകള്‍ ചേരുന്ന സ്ഥലമാണിത്. ചാലക്കുടിയാര്‍, പെരിയാര്‍, മാഞ്ഞാലിത്തോട് എന്നിവ സംഗമിക്കുന്ന ഇവിടെ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ആളുകള്‍ സുരക്ഷിതസ്ഥാനം തേടി പാഞ്ഞത്. സെന്റ് തോമസ് പള്ളി, സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍, പാരീഷ് ഹാള്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ അഭയം പ്രാപിച്ചു. ഇവിടെ ആളുകള്‍ കൂടിയപ്പോള്‍ ആളുകള്‍ സെന്റ് സേവ്യേഴ്‌സ് പാരിഷ്ഹാളിനോട് ചേര്‍ന്നുള്ള പള്ളിമേടയില്‍ എത്തി. എന്നാല്‍ 90 വര്‍ഷത്തോളം പഴക്കമുള്ള മേടയുടെ രണ്ടാംനില വ്യാഴാഴ്ചയോടെ തകര്‍ന്നുവീഴുകയായിരുന്നു. തൂണും വരാന്തയും ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. ഭക്ഷണവുമായി എത്തിയ ഹെലികോപ്റ്ററിന്റെ ശക്തമായ പ്രകമ്പനത്തെ തുടര്‍ന്നാണു കെട്ടിടം തകര്‍ച്ചയിലേക്ക് പോയതെന്ന് ആളുകള്‍ പറയുന്നു. മേഖലയില്‍ ഇന്നലെയും ജലനിരപ്പ് കാര്യമായി താഴുകയോ, ഒഴുക്ക് കുറയുകയോ ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ഭക്ഷണത്തിനും മരുന്നിനുമായി പൊട്ടിക്കരയുന്ന കുട്ടികളടക്കമുള്ള ആളുകളെയാണ് ഇവിടെ കാണുന്നത്.
ബോട്ടിലും വള്ളത്തിലുമായി രക്ഷപ്പെടുത്തുന്നവരെ അഞ്ചു കിലോമീറ്റര്‍ അകലെയുള്ള മാഞ്ഞാലി ഭാഗത്തേക്കാണു കരയ്ക്കടുപ്പിക്കുന്നത്. ശക്തമായ കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss