|    Sep 21 Thu, 2017 1:41 am
Home   >  Todays Paper  >  Page 1  >  

ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു സൈനിക ഓഫിസര്‍മാര്‍ മരിച്ചു

Published : 1st December 2016 | Posted By: SMR

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സുക്‌നയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു സൈനിക ഓഫിസര്‍മാര്‍ മരിച്ചു. പരിക്കേറ്റ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറുടെ നില ഗുരുതരമാണ്. ചീറ്റ ഹെലികോപ്റ്ററാണ് ഇന്നലെ രാവിലെ 11.45ന് അപകടത്തില്‍പ്പെട്ടത്.
പതിവു നിരീക്ഷണത്തിനായി പുറപ്പെട്ട രണ്ടു ഹെലികോപ്റ്ററില്‍ ഒന്ന് സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു. രണ്ടാമത്തെ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് പൈലറ്റ് അടക്കം മൂന്നു പേര്‍ മരിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ചീറ്റ, ചേതക് ഹെലികോപ്റ്ററുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. 2014 വരെ ഇത്തരം ഹെലികോപ്റ്ററുകള്‍ 194 അപകടങ്ങളില്‍ പെട്ടതായും 294 പേര്‍ കൊല്ലപ്പെട്ടതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക