|    May 1 Mon, 2017 2:04 am
FLASH NEWS

ഹെലികോപ്ടര്‍ തകര്‍ന്ന് 13 സൗദി സൈനികര്‍ മരിച്ചു

Published : 20th April 2017 | Posted By: fsq

 

റിയാദ്: യമനില്‍ ഹൂഥി വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ട സൗദിയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് 12 സൗദി പട്ടാള ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ മആരിബില്‍ സൈനിക നടപടിക്കിടെയാണ് ബ്ലാക് ഹോക്ക് എന്ന സൈനിക കോപ്ടര്‍ തകര്‍ന്നതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മരിച്ചവരില്‍ നാലുപേര്‍ ഓഫിസര്‍മാരും എട്ടുപേര്‍ റാങ്ക് ഓഫിസര്‍മാരുമാണെന്ന് സഖ്യസേന വൃത്തങ്ങളെ ഉദ്ധരിച്ച് ഏജന്‍സി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. അതിനിടെ, യമനില്‍ രണ്ടിടങ്ങളിലായി യുഎസ് ആളില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ അല്‍ഖാഇദ അംഗങ്ങളെന്ന് സംശയിക്കുന്ന അഞ്ചുപേര്‍ കൊല്ലപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day