|    Dec 18 Tue, 2018 6:21 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹെലികോപ്ടര്‍ തകര്‍ന്ന് സൗദി രാജകുമാരന്‍ മരിച്ചു

Published : 6th November 2017 | Posted By: mi.ptk

 

റിയാദ്: സൗദി  യമന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അസീര്‍ ഡപ്യൂട്ടി ഗവര്‍ണര്‍  മന്‍സൂര്‍ ബിന്‍ മുഖ് രിന്‍ രാജകുമാരന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ മരിച്ചു. ഇന്നലെ വൈകീട്ടാണ്  അപകടം. തകര്‍ന്നുവീണ ഹെലികോപ്ടര്‍ കണ്ടെത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവിശ്യാ ഉന്നതതല ഉദ്യോഗസ്ഥര്‍ക്കൊപ്പം അബഹ നഗരത്തിനു പടിഞ്ഞാറ് തീരപ്രദേശം കേന്ദ്രീകരിച്ചു നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു മടങ്ങി വരുന്ന വഴിക്കാണ് സംഭവം. റീദാ റിസര്‍വ് പ്രദേശത്തുവച്ചാണ് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss