|    Jun 25 Mon, 2018 4:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹെലികോപ്ടര്‍ ഇടിച്ചിറക്കി ; ഫഡ്‌നാവിസ് രക്ഷപ്പെട്ടു

Published : 26th May 2017 | Posted By: fsq

 

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സഞ്ചരിച്ച ഹെലികോപ്ടര്‍ ലാതൂരില്‍ ഇടിച്ചിറക്കി. മുഖ്യമന്ത്രിയും രണ്ട് ജീവനക്കാരുമുള്‍പ്പെടെ ആറുപേരായിരുന്നു കോപ്ടറിലുണ്ടായിരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ലാതൂരിലെ നിലങ്കയില്‍ ബിജെപി സംഘടിപ്പിച്ച ‘ശിവര്‍ സംവദ് സഭ’യില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്. ഹെലികോപ്ടര്‍ പറന്നുയര്‍ന്ന ഉടന്‍ മോശം കാലാവസ്ഥ ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് തിരിച്ചിറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കേതന്‍ പഥകിന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളുടെ പ്രാര്‍ഥനയാണ് തന്നെ രക്ഷിച്ചതെന്നു ഫഡ്‌നാവിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss