|    Mar 30 Thu, 2017 8:19 pm
FLASH NEWS

ഹെലികോപ്ടര്‍ ഇടപാട്: സോണിയയെ അറസ്റ്റ് ചെയ്യാന്‍ മോഡിക്ക് ധൈര്യമില്ലെന്ന് കെജ്രിവാള്‍

Published : 7th May 2016 | Posted By: sdq

Kejriwal and modi sonia

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ ഹെലികോപ്ടര്‍ ഇടപാട് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ നരേന്ദ്ര മോഡിക്ക് ധൈര്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആംആദ്മി പാര്‍ട്ടി ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും സഖ്യത്തിലായതിനാലാണ് പ്രധാനമന്ത്രിക്ക് സോണിയയെ ജയിലിലടക്കാന്‍ ധൈര്യം വരാത്തതെന്നും കെജ്രിവാള്‍ ആരോപിച്ചു. മോഡിയുടെ വ്യാജ ബിരുദ വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത് ഹലികോപ്റ്റര്‍ അഴിമതിയില്‍ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള പരസ്പര സഹകരണത്തിന്റെ ഭാഗമാണ്. ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയാ ഗാന്ധിയുടെ പങ്ക് ഇറ്റാലിയന്‍ കോടതിയുടെ ഉത്തരവില്‍ വ്യക്തമായതാണെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നിട്ടും സോണിയയെ അറസ്റ്റ് ചെയ്ത് ചോദ്യചെയ്യാന്‍ മോഡിക്ക് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day