|    Jan 18 Wed, 2017 1:36 pm
FLASH NEWS

ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Published : 28th August 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂര്‍, ആലുവ ഭാഗങ്ങളില്‍ ഹെറോയിന്‍ വില്‍പന നടത്തിയ ബംഗാള്‍ സ്വദേശിയായ യുവാവ് പിടിയില്‍. നഹാറുല്‍ ഖാന്‍ (21)നെയാണ് എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. പെരുമ്പാവൂര്‍, ആലുവ ഭാഗങ്ങളില്‍ വില്‍പന നടത്താന്‍ എത്തിയ സമയത്താണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ലക്ഷ്മണന്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 120 പൊതി ഹെറോയിനും പോലിസ് കണ്ടെടുത്തു. സംശയത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫിസര്‍ അനീഷ് മോഹന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ റോബി, സാജന്‍ പോള്‍, സുരേഷ് ബാബു, ഷിബു, ജസ്റ്റിന്‍ ചര്‍ച്ചില്‍, ജിനേഷ്‌കുമാര്‍, പ്രദീപ് കുമാര്‍ പ്രതിയെ പിടിക്കാന്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക