|    May 24 Wed, 2017 5:27 pm
FLASH NEWS

ഹെയ്തിയിലെ കോളറവ്യാപനം; തെറ്റുപറ്റിയതായി യുഎന്‍ സ്ഥിരീകരണം

Published : 20th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: 2010ല്‍ ഹെയ്തിയില്‍ കോളറ പടര്‍ന്നുപിടിച്ചതില്‍ തങ്ങള്‍ക്കു പങ്കുണ്ടായിരുന്നതായി യുഎന്‍. രാജ്യത്ത് 10,000ത്തോളം പേരാണ് കോളറ ബാധിച്ചു മരിച്ചത്. നേപ്പാളില്‍നിന്നുള്ള യുഎന്‍ സൈനികരില്‍ നിന്നാണ് കോളറ വ്യാപിച്ചതെന്നാണ് യുഎന്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കോളറ ബാധയിലെ പങ്ക് ഇത്രയും കാലം യുഎന്‍ നിഷേധിക്കുകയായിരുന്നു. 7,70,000ത്തോളം പേര്‍ക്കാണ് കോളറ ബാധിച്ചത്. കോളറ നിയന്ത്രണത്തിനായി കൂടുതല്‍ ഫലപ്രദമായി ഇടപെടേണ്ടതുണ്ടെന്നും യുഎന്‍ പ്രസ്താവനയില്‍ അറിയിച്ചു. യുഎന്‍ സമാധാനസൈനികരുടെ ക്യാംപില്‍ നിന്നും ഹെയ്തിയിലെ നദിയിലെത്തിയ മലിനജലമാണ് രോഗം പടര്‍ന്നുപിടിച്ചതിനു കാരണം.
ഭാഗികമായി യുഎന്നിനും കോളറ വ്യാപനത്തില്‍ പങ്കുണ്ടായിരുന്നെന്ന് അംഗീകരിക്കുന്നതായി യുഎന്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. നീതിക്കായി പോരടിച്ച ഹെയ്തി ജനതയുടെ വിജയമാണ് സ്ഥിരീകരണമെന്ന് ഹെയ്തിയിലെ മനുഷ്യാവകാശ അറ്റോര്‍ണി മരിയോ ജോസഫ് പറഞ്ഞു. യുഎന്നിനെതിരേ ആരോപണമുന്നയിച്ച് ആദ്യമായി റിപോര്‍ട്ട് പുറത്തുവിട്ടത് ന്യൂയോര്‍ക്ക് ടൈംസാണ്. തുടര്‍ന്ന് കേസ് യുഎന്‍ കോടതിയിലെത്തി. രണ്ടുമാസങ്ങള്‍ക്കുള്ളില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചേക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day