|    Jan 22 Sun, 2017 5:46 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹെയ്തിക്ക് ഖത്തറിന്റെ അഞ്ച് ലക്ഷം ഡോളര്‍ സഹായം

Published : 13th October 2016 | Posted By: SMR

ദോഹ: മാത്യു ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ച രാജ്യമായ ഹെയ്തിക്ക് ഖത്തര്‍ ഡവലപ്‌മെന്റ് ഫണ്ട് അഞ്ച് ലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായ ധനം നല്‍കി. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഹെയ്തിയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നൂറിലധികം പേര്‍ മരണപ്പെടുകയും പതിനായിരത്തോളം പേര്‍ വഴിയാധാരമാകുകയും ചെയ്തു.
യുഎന്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് കോര്‍ഡിനേഷന്‍ ഓഫിസിന്റെ അപേക്ഷയെത്തുടര്‍ന്നാണ് ഖത്തര്‍ അടിയന്തര സംഭാവന ലഭ്യമാക്കിയത്. വീടുകളും മറ്റ് വസ്തുവകകളും നഷ്ടപ്പെട്ട പതിനായിരക്കണക്കിനു പേരുടെ പുനരധിവാസത്തിനാണ് ഖത്തര്‍ സംഭാവന ചെലവഴിക്കുക. മാത്യു ചുഴലിക്കാറ്റ് മൂലം മൂന്നര ലക്ഷം ജനങ്ങളാണ് ജീവകാരുണ്യ സഹായത്തിനര്‍ഹരായിരിക്കുന്നത്. പല പ്രദേശങ്ങളിലെയും 80 ശതമാനം കൃഷിയും പൂര്‍ണമായി നശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക