|    May 25 Thu, 2017 10:39 am
FLASH NEWS

ഹെന്റി ബെല്‍ജിയം അസിസ്റ്റന്റ് കോച്ച്

Published : 28th August 2016 | Posted By: SMR

ബ്രസല്‍സ്സ്: ബെല്‍ജിയം ഫുട്‌ബോള്‍ ടീമിന്റെ പുതിയ അസിസ്റ്റന്റ് കോച്ചായി മുന്‍ ഫ്രഞ്ച് ഇതിഹാസ സ്‌ട്രൈക്കര്‍ തിയറി ഹെന്റിയെ നിയമിച്ചു. മുഖ്യ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബെല്‍ജിയത്തിന്റെ അസിസ്റ്റന്റ് കോച്ചാവാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും കോച്ച് മാര്‍ട്ടിനസിനും ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷയും നന്ദിയുണ്ടെന്നും ഹെന്റി ട്വിറ്ററില്‍ കുറിച്ചു. 2014ല്‍ ബൂട്ടഴിച്ച 39കാരനായ സ്‌ട്രൈക്കര്‍ മൊണാക്കോ, യുവന്റസ്, ആഴ്‌സനല്‍, ബാഴ്‌സലോണ തു ടങ്ങി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ക്കായും അമേരിക്കന്‍ ടീം  ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനുവേണ്ടിയും  ജഴ്‌സിയണിഞ്ഞിട്ടുണ്ട്.
കളിക്കളം വിട്ട ശേഷം തന്റെ മുന്‍ ക്ലബ്ബായ്ആഴ്‌സനലിന്റെ അണ്ടര്‍ 18 ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു ഹെന്റി. കൂടാതെ സ്‌കൈ സ്‌പോര്‍ട്‌സ് ചാനലിന്റെ ഫുട്‌ബോള്‍ വിശകലനങ്ങളിലും അദ്ദേഹം സജീവമായിരു ന്നു. പരിശീലകറോളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി കഴിഞ്ഞ മാസം ഹെന്റി സ്‌കൈ സ്‌പോര്‍ട്‌സിനോട് വിടചൊല്ലിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day