|    Mar 26 Sun, 2017 8:37 pm
FLASH NEWS

ഹെഡ്‌ലിയുടെ ആരോപണത്തിനെതിരെ ഇസ്രത്തിന്റെ മാതാവ്

Published : 11th February 2016 | Posted By: G.A.G

SHAMIMA-KAUSAR-ISRAT-JAHAN

മുംബൈ: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ മരിച്ച ഇസ്രത് ജഹാന്‍ ലഷ്‌കര്‍ പ്രവര്‍ത്തകയായിരുന്നുവെന്ന മുംബൈ ആക്രമണക്കേസിലെ പ്രതി ഡേവിഡ് ഹെഡ്‌ലിയുടെ ആരോപണം നിഷേധിച്ച് ഇസ്രത്തിന്റെ മാതാവ് ഷമീമ കൗസര്‍. തെറ്റുചെയ്തവര്‍ ശക്തരാണ്. സ്വന്തം പേര് രക്ഷപ്പെടുത്താന്‍ വേണ്ടി അവര്‍ മെനഞ്ഞെടുത്ത കഥയാണിതെന്ന് ഷമീമ ആരോപിച്ചു. ഹെഡ്‌ലി ഇതിനുമുന്‍പും ഇത് പറഞ്ഞിട്ടുണ്ടെന്നും അതിന് അപ്പോള്‍ത്തന്നെ താന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്‍ഐഎയോട് ഹെഡ്‌ലി ഇത് പറഞ്ഞതായും റിപോര്‍ട്ടുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് നിഷേധിക്കുകയാണുണ്ടായത്.

ഇപ്പോള്‍ പുതുതായി എന്തെങ്കിലും തെളിവ് പുറത്തുവന്നിട്ടുണ്ടോ?, തന്റെ ആരോപണം തെളിയിക്കുന്ന എന്തെങ്കിലും ഹെഡ്‌ലിയുടെ പക്കലുണ്ടോ, അതോ പണ്ടു പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണോയെന്നും അവര്‍ ചോദിച്ചു.

 

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക