|    Aug 21 Mon, 2017 10:14 am

ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ബോധവല്‍ക്കരണം വേണം: ഡോ. മാര്‍ക് സില്‍വഞ്ചി

Published : 9th November 2016 | Posted By: SMR

ആര്‍പ്പൂക്കര: ആഗോള തലത്തില്‍ കാന്‍സറിനേക്കാള്‍ അതിവേഗത്തില്‍ ഹൃദ്രോഗം പടര്‍ന്നു പിടിക്കുന്നതിനെ പ്രതിരോധിക്കാന്‍ ഗ്രാമതലം മുതല്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ആദ്യപടിയെന്ന് ലോക പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ മാര്‍ക് സില്‍വഞ്ചി. കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഫ്രാന്‍സില്‍ നിന്നുള്ള ഡോ. മാര്‍ക് സില്‍വഞ്ചി. ആഹാര ക്രമത്തിലെ ചിട്ടയില്ലായ്മ  ഹൃദ്രോഗ സാധ്യത കൂടുതലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഹൃദ്രോഗ ചികില്‍സാ രംഗത്ത് ഇന്ത്യയിലെ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ച ആശുപത്രി എന്ന നിലയിലാണ് അദ്ദേഹം മെഡിക്കല്‍ കോളജിലെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക