|    Mar 30 Thu, 2017 2:31 pm
FLASH NEWS

ഹൃദയദിനത്തില്‍ ഹൃദയത്തിനുവേണ്ടി ഒരു നടത്തം

Published : 30th September 2016 | Posted By: Abbasali tf

വടകര: ലോക ഹൃദയദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഹൃദയത്തിനുവേണ്ടി ഒരു നടത്തം സംഘടിപ്പിച്ചു. എയ്ഞ്ചല്‍സ് വടകരയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഫഌഗ്ഓഫ് ചെയ്തു. എയ്ഞ്ചല്‍സ് വളണ്ടിയര്‍മാര്‍, വടകര സഹകരണ ആശുപത്രി, ആശ ഹോസ്പിറ്റല്‍, സി എം ഹോസ്പിറ്റല്‍, വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ പങ്കാളികളായി. ആര്‍ടിഒ വി സി വിനേഷ്, ഐഎംഎ നിയുക്ത പ്രസിഡന്റ് ഡോ. വി ജി പ്രദീപ്കുമാര്‍, ജോയിന്റ് ആര്‍ടിഒ മധുസൂദനന്‍, എയ്ഞ്ചല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ എം അബ്ദുള്ള, ഡോ. അഫ്രോസ്, പി പി രാജന്‍, കെ ചന്ദ്രന്‍, ഡോ. എം ടി മോഹന്‍ദാസ്, കെ പി ഗോപിനാഥ്, പി ടി സത്യനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന ബോധവത്കരണക്ലാസ് ഡോ. വി ജി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷനായി. ഡോ. അഫ്രോസ് മുഖ്യ പ്രഭാഷണം നടത്തി. ആര്‍ടിഒ വി സി വിനേഷ്, ജോയിന്റ് ആര്‍ടിഒ മധുസൂദനന്‍, കെ എം അബ്ദുള്ള, പി പി സത്യനാരായണന്‍ എയ്ഞ്ചല്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.പി രാജന്‍, കെ പി ഗോപിനാഥ് സംസാരിച്ചു. ഓര്‍ക്കാട്ടേരി റോട്ടറി ക്ലബ്ബും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും സംയുക്തമായി ഹൃദയനടത്തം സംഘടിപ്പിച്ചു. എടച്ചേരി പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍ യൂസഫ് ഫഌഗ്ഓഫ് ചെയ്തു. റോട്ടറി പ്രസിഡന്റ് പട്ടറത്ത് രവീന്ദ്രന്‍ അധ്യക്ഷനായി. ഒ മഹേഷ്‌കുമാര്‍, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ചെറിയാന്‍, ഡോ. പി എം രവീന്ദ്രന്‍, സ്വാതന്ത്ര്യ സമരസേനാനി കെ വി നാരായണന്‍ നായര്‍, ടി പത്മനാഭന്‍, വി കെ ബാബുരാജ്, റോട്ടറി ഡിസ്ട്രിക്ട് ചെയര്‍മാന്‍ രവീന്ദ്രന്‍ ചള്ളയില്‍, വി പി ഹേമചന്ദ്രന്‍ സംസാരിച്ചു. ശിവദാസ് കുനിയില്‍, നെരോത്ത് നാരായണന്‍, എം പ്രേമന്‍, എ കെ രാജേഷ്‌കുമാര്‍, കുഞ്ഞിനാരായണന്‍, വിവേകാനന്ദന്‍, ഊട്ടുകണ്ടി രാജീവന്‍, ഷുഹൈബ് കുന്നത്ത്, കണ്ടോത്ത് നാരായണന്‍, കിരണ്‍ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day