|    Mar 28 Tue, 2017 4:11 am
FLASH NEWS

ഹൃദയം 15 മണിക്കൂര്‍ നിര്‍ത്തിവച്ച് കുഞ്ഞിന് ശസ്ത്രക്രിയ

Published : 30th August 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടനില്‍ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ശസ്ത്രക്രിയയുടെ ഭാഗമായി 15 മണിക്കൂറോളം നിര്‍ത്തിവച്ചു. ഹൃദയത്തില്‍ ദ്വാരവുമായി ജനിച്ച നതാന്‍ ബേണ്‍ എന്ന കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നതിനെത്തുടര്‍ന്നാണ് 15 മണിക്കൂറോളം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ടുള്ള ശസ്ത്രക്രിയ നടത്തിയത്. ശ്വാസകോശങ്ങളിലേക്കുള്ള രക്തക്കുഴലുകള്‍ ചുരുങ്ങുന്ന രോഗവും കുട്ടിയെ ബാധിച്ചിരുന്നു.
ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ കുട്ടി ഇനി ആറുമാസം കൂടിയേ ജീവിക്കൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആറു മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നായിരുന്നു നേരത്തേ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, നതാന്റെ ആരോഗ്യ സ്ഥിതിയിലെ സങ്കീര്‍ണതയെത്തുടര്‍ന്ന് ശസ്ത്രക്രിയ ഒമ്പതു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കുകയായിരുന്നുവെന്ന് സ്‌കോട്ടിഷ് ദിനപത്രം ഡെയിലി റെക്കോഡ് റിപോര്‍ട്ട് ചെയ്തു. സ്‌കോട്ട്‌ലന്‍ഡിലെ ലങ്കാഷേര്‍ സ്വദേശികളായ ലെസ്ലി കോണ്‍ഡീയുടെയും ഡേവിഡ് ബേണിന്റെയും മകനാണ് നതാന്‍. കുട്ടിയുടെ ആരോഗ്യസ്ഥിതി ഭേദപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day