|    Oct 19 Fri, 2018 8:22 am
FLASH NEWS

ഹൃദയം സംരക്ഷിക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തണം: രാഹുല്‍ എസ് നായര്‍

Published : 28th September 2017 | Posted By: fsq

 

തൃശൂര്‍: ഹൃദ്രോഗങ്ങളില്‍ നിന്നും വിമുക്തി നേടാന്‍ ചിട്ടയായ ജീവിത ശൈലിയിലേക്ക് സമൂഹം കടന്നുവരണമെന്ന് ജില്ലാ പോലിസ് മേധാവി രാഹുല്‍ എസ് നായര്‍ പറഞ്ഞു. ലയണ്‍സ് ഡിസ്ട്രിക് ഇന്റര്‍നാഷണലിന്റെയും സണ്‍ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററിയും നേതൃത്വത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച കൂട്ടനടത്തം “ഹാര്‍ട്ട് എ ത്തോണ്‍” ഫഌഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദയത്തെ സ്‌നേഹിക്കുക, ഹൃദയത്തിന് ഇന്ധനം നല്‍കുക, ഹൃദയത്തെ ചലിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുമായുള്ള പ്രതിജ്ഞ പ്രശസ്ത സിനിമാതാരം റിമ കല്ലിങ്കല്‍ ചൊല്ലിക്കൊടുത്തു. ലയണ്‍സ് ഗവര്‍ണര്‍ വി എ തോമാച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ചെയര്‍മാന്‍ ജയിംസ് വളപ്പില അധ്യക്ഷത വഹിച്ചു.സണ്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പ്രതാപ് വര്‍ക്കി, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സന്റ് കാട്ടൂകാരന്‍, ബിഎസ്എഫ് ഡെപ്യൂട്ടി കമാന്റന്റ് എസ് എസ് നായര്‍, ലയണ്‍സ് വൈസ് ഗവര്‍ണര്‍മാരായ ഇ ഡി ദീപക്, എം ഡി ഇഗ്നേഷ്യസ്, സണ്‍ ഹോസ്പിറ്റല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ത്രൂദീപ് സാഗര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss