|    Jan 20 Fri, 2017 9:35 am
FLASH NEWS

ഹൃദയം മാറ്റിവച്ച ഗൃഹനാഥന്റെ ആരോഗ്യനില മെച്ചപ്പെട്ടു

Published : 28th April 2016 | Posted By: SMR

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ ഗൃഹനാഥന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടു. ബുധനാഴ്ച അല്‍പ്പം ചായകുടിക്കുകയും എഴുന്നേറ്റിരുന്നു ഭാര്യ ഫാത്തിമാബീവിയോടും മകന്‍ ഷെമീറിനോടും സംസാരിച്ചു.
എറണാകുളം എടവനക്കാട് രായംമരയ്ക്കാര്‍ വീട്ടില്‍ ബഷീറാണു ഹൃദയ ശസ്ത്രക്രിയക്കു വിധേയമായത്.
എറണാകുളം വടക്കന്‍ പറവൂര്‍ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത 22 വയസ്സുള്ള യുവാവായിരുന്നു ഹൃദയ ദാതാവ്. ചൊവ്വാഴ്ച ഉച്ചയക്ക് 12.30ന് മാറ്റിവച്ച ഹൃദയമിടിപ്പ് തുടര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
അണുബാധയുണ്ടാവാതിരിക്കാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൂര്‍ണ ആരോഗ്യവാനായ ബഷീറിനെ അടുത്തദിവസം തന്നെ വാര്‍ഡിലേക്ക് മാറ്റാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ശസ്ത്രക്രിയാ മേധാവി ഡോ. ടി കെ ജയകുമാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക