|    Jan 22 Sun, 2017 11:50 pm
FLASH NEWS

ഹൃത്വിക്ക് റോഷന്റെ ഐഡി ഉപയോഗിച്ച് ആള്‍മാറാട്ടം; എഫ്‌ഐആറില്‍ കങ്കണയുടെ പേരും

Published : 31st March 2016 | Posted By: swapna en

kankhana

മുംബൈ: ദേശീയ അവാര്‍ഡ് ജേതാവും ബോളിവുഡ് സൂപ്പര്‍ താരവുമായ കങ്കണ റണൗത്തിന് സമന്‍സ്.പ്രമുഖ താരവും കങ്കണയുടെ മുന്‍ കാമുകനുമായ ഹൃത്വിക്ക് റോഷന്റെ മെയില്‍ഐഡി ഉപയോഗിച്ച ആള്‍മാറാട്ടം നടത്തിയ ആള്‍ക്കെതിരേയുള്ള എഫ്‌ഐആറിലാണ് കങ്കണയുടെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കേസില്‍ പോലിസ് ഉടന്‍ കങ്കണയ്ക്ക് സമന്‍സ് അയക്കും. ഹൃത്വിക്കിന്റെ സ്വകാര്യ ഇമെയില്‍ ഐഡി ഉപയോഗിച്ച് ആരാധകരുമായും കങ്കണയുമായും ഇത്രയും കാലം ചാറ്റ് ചെയ്ത വ്യക്തിക്കെതിരേയുള്ള എഫ്‌ഐആറിലാണ് കങ്കണയുടെ പേരും നല്‍കിയിരിക്കുന്നത്. കങ്കണയുടെ സഹോദരി രംഗോലിയുടെ പേരും എഫ്‌ഐആറിലുണ്ട്.

ആള്‍മാറാട്ടം നടത്തിയ വ്യക്തിയെക്കുറിച്ച് മുംബൈ പോലിസും സൈബര്‍ പോലിസും സംയുക്തമായി  അന്വേഷിച്ചുവരികയാണ്. മാധ്യമങ്ങള്‍ അടുത്ത കാലത്തായി ഏറെ ആഘോഷിച്ച ബന്ധമായിരുന്നു മൂന്ന് തവണ ദേശീയ അവാര്‍ഡ് ജേതാവായ കങ്കണ-ഹൃത്വിക്ക് ബന്ധം. എന്നാല്‍ രാകേഷ് റോഷന്റെ മകനായ ഹൃത്വിക്ക് ഈ ബന്ധം അടക്കിടെ നിഷേധിച്ചിരുന്നു. ഹൃത്വിക്കിന്റെ സുസെയ്ന്‍ ഖാനുമായുള്ള ബന്ധം ഒഴിവായ സമയത്താണ് കങ്കണയുടെ പേര് വിവാദത്തിലേക്ക് എത്തിയത് എന്നതും ശ്രദ്ധേയമാണ്.
കങ്കണ ഹൃത്വിക്കുമായുള്ള ബന്ധം പൊതുവേദിയില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ പേരില്‍ ചാറ്റ് ചെയ്യുന്നത് മറ്റാരോ ആണെന്നും താനല്ലെന്ന് ഹൃത്വിക്ക് മാധ്യമങ്ങളെയും പോലിസിനെയും അറിയിക്കുകയായിരുന്നു.
എന്നാല്‍ ഹൃത്വിക്ക് തന്റെ ക്വീന്‍ എന്ന സിനിമയെക്കുറിച്ച് ചാറ്റിലൂടെ പ്രശംസിച്ച കാര്യം കങ്കണ മാധ്യമങ്ങളെ 2014ല്‍ അറിയിച്ചിരുന്നു. എന്നാല്‍ അത് താനല്ലെന്ന് ഹൃത്വിക്ക് അറിയിച്ചിരുന്നു. ഹൃത്വിക്ക് ആണെന്ന് കരുതി കങ്കണ തന്റെ നിരവധി സ്വകാര്യ ചിത്രങ്ങളും ആള്‍മാറാട്ടം നടത്തിയ വ്യക്തിക്ക് അയച്ചിരുന്നു.

മാധ്യമങ്ങള്‍പറയുന്ന സ്ത്രീകളുമായി തനിക്ക് ബന്ധമുണ്ടാവാന്‍ മാര്‍ഗ്ഗമില്ലെന്നും അതിനേക്കാള്‍ സാധ്യത മാര്‍പാപ്പയുമായിട്ടായിരിക്കുമെന്നും ഹൃത്വിക്ക് അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇതും ഏറെ വിവാദമായിരുന്നു. ക്രൈസ്തവരുടെ വികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ക്രിസ്തീയ സംഘടനകള്‍ താരത്തിനെതിരേ കേസും നല്‍കിയിരുന്നു. ഏതായാലും ദേശീയ അവാര്‍ഡ് നിറവില്‍ നില്‍ക്കുന്ന കങ്കണയ്ക്ക് കോടതി കയറേണ്ടിവരുമെന്നുറപ്പ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 383 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക