|    May 30 Tue, 2017 4:45 am
FLASH NEWS

ഹൂര്‍റിയത്ത് നേതാവ് അലി ഷാ ഗീലാനി വീണ്ടും അറസ്റ്റില്‍

Published : 13th July 2016 | Posted By: sdq

ശ്രീനഗര്‍:  സ്വതന്ത്ര കശ്മീര്‍ എന്ന ആവശ്യത്തിനായി  പോരാടി കൊല്ലപ്പെട്ടവരുടെ ഖബറിടം സന്ദര്‍ശിക്കാനെത്തിയ ഹുര്‍റിയത്ത് കോണ്‍ഫ്രന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റു ചെയ്തു. 86ാമത് കശ്മീര്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഖബറിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഗീലാനി.
ഗീലാനിയുടെ വീട്ടില്‍ നിന്നും ഹൈദര്‍പൊര എന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്താനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ഗീലാനിയെ അറസ്റ്റ് ചെയ്ത് പ്രദേശത്തെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ഉടനെ തന്നെ വിട്ടയച്ചുവെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വീടിന് പുറത്തുനിന്നാണ് അറസ്റ്റ് നടന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ശ്രിനഗറിലെ ഓള്‍ഡ് സിറ്റിയില്‍ നഗ്ശിബന്ധ് സാഹിബ് എന്ന സ്ഥലത്ത് 21 പേരെയാണ് മറവ് ചെയ്തിരുക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day