|    Jan 20 Fri, 2017 5:22 pm
FLASH NEWS

ഹൂഡയുടെ വസതിയടക്കം 20 ഇടത്ത് സിബിഐ റെയ്ഡ്

Published : 4th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടു നടത്തി കര്‍ഷകരെ വഞ്ചിച്ചെന്ന കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ വസതികളിലും മറ്റു 19 ഇടങ്ങളിലും സിബിഐ തിരച്ചില്‍ നടത്തി. വഞ്ചനയിലൂടെ 1,500 കോടി രൂപ തട്ടിയെന്നാണ് ആരോപണം.
മുന്‍ ഹരിയാന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം എന്‍ തയാല്‍, യുപിഎസ്‌സി അംഗം ഛത്തര്‍സിങ്, ഐഎഎസ് ഓഫിസര്‍ എസ് എസ് ധില്ലന്‍ എന്നിവരടക്കമുള്ളവരുടെ വസതികളിലും സിബിഐ പരിശോധിച്ചു.
റോഹ്തക്ക,് ഗുഡ്ഗാവ്, പഞ്ച്കുള, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വകാര്യ കെട്ടിട നിര്‍മാതാക്കളുടെയും ഹരിയാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഗൂഢാലോചന നടത്തി 400 ഏക്കറോളം സ്ഥലം കൃഷിക്കാരില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് വാങ്ങിക്കൂട്ടിയെന്നാണ് കേസ്. 2004 ആഗസ്ത് മുതല്‍ 2007 ആഗസ്ത് വരെയുള്ള കാലയളവിലാണ് ഇടപാടുകള്‍ നടന്നത്. അന്നത്തെ വിപണിവില അനുസരിച്ച് ഏക്കറിന് നാലുകോടി രൂപ ഉണ്ടായിരുന്നു. എന്നാല്‍, 400 ഏക്കര്‍ ഭൂമി 100 കോടി രൂപ വിലയ്ക്കാണ് വാങ്ങിക്കൂട്ടിയത്.
ഇടപാട് പുറത്തായതോടെ ഹരിയാന സര്‍ക്കാര്‍ 912 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വ്യാവസായിക ടൗണ്‍ഷിപ്പ ്‌നിര്‍മിക്കുന്നതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക