|    Aug 22 Tue, 2017 9:04 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹുറൂബ്: ദുരിതത്തിലായ മലയാളി നാടണഞ്ഞു

Published : 6th November 2016 | Posted By: SMR

റിയാദ്: സ്‌പോണ്‍സര്‍ ഹുറൂബാക്കിയ തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ഷിബിന്‍ അബ്ബാസിനെ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഭാഗമായി നാട്ടിലെത്തിച്ചു. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ ജീവിതം ദുരിതത്തിലായ ഷിബിന്‍ സ്‌പോണ്‍സറില്‍ നിന്നു മാറി ജോലി നോക്കുന്ന അവസരത്തിലാണ് 11 മാസം മുമ്പ് ഹുറൂബില്‍ അകപ്പെടുന്നത്.
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കായംകുളം, ഷിഫ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ നിരന്തര ശ്രമഫലമായാണ് നാട്ടിലേക്കുള്ള യാത്രക്ക് വഴിയൊരുങ്ങിയത്. യാത്രാരേഖകളും മറ്റും ലഭ്യമാക്കുന്നതിന് ഷിഫ വെല്‍ഫെയര്‍ ഭാരവാഹികളായ അബ്ദുല്‍കരീം പുന്നല, റഹീം ആറ്റൂര്‍കോണം, നൗഫല്‍ ചോലക്കാട്, ഹുസൈന്‍ പെരുമാതുറ, മുജീബ് കായംകുളം, സൈഫുദ്ദീന്‍ കടവത്ത്, വിജയന്‍ കൊല്ലം, നാസര്‍ കുനിയില്‍ പ്രവര്‍ത്തിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക