|    Sep 26 Wed, 2018 2:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹുര്‍രിയത്ത് കോണ്‍ഫറന്‍സുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: രാജ്‌നാഥ് സിങ്

Published : 27th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഹുര്‍രിയത്ത് കോണ്‍ഫറന്‍സുമായും പാകിസ്താനുമായും ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്. ഹുര്‍രിയത്ത് നേതാക്കള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ സര്‍ക്കാര്‍ അവരുമായി സംസാരിക്കാന്‍ സന്നദ്ധമാണെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. പാകിസ്താന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായി മുന്നോട്ടു വരികയാണെങ്കില്‍ ഇന്ത്യ ഏതു കാര്യം ചര്‍ച്ചചെയ്യാനും സന്നദ്ധമാണെന്നും സംസാരിക്കാന്‍ തയ്യാറുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഒരു ദേശീയ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. യുവാക്കളായ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ ആദ്യ തവണക്കാര്‍ക്കെതിരായ കേസുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും കശ്മീരും കശ്മീരികളും തങ്ങളുടേതാണെന്നും മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി.   അതേസമയം അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് തയ്യാറാക്കിയ പദ്ധതി വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 199ല്‍ 257 പേര്‍ കൊല്ലപ്പെടാന്‍ കാരണമായ ബോംബെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്ന ദാവൂദ് ഇബ്രാഹീം പാകിസ്താനിലെ കറാച്ചിയില്‍ ആണെന്നാണ് റിപോര്‍ട്ടുകളുണ്ടായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss