|    Oct 19 Fri, 2018 7:53 am
FLASH NEWS

ഹുണ്ടിക തകര്‍ത്ത് പണം മോഷ്ടിക്കുന്നതിനിടെ കള്ളന്‍ പിടിയില്‍

Published : 15th September 2017 | Posted By: fsq

 

വടക്കഞ്ചേരി: പള്ളിയില്‍ ഹുണ്ടിക തകര്‍ത്ത് മോഷണം നടത്തിയ പ്രതിയെ വിദ്യാര്‍ഥികള്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. മഞ്ഞപ്ര ചിറ സ്വദേശി ബിനോയ് എബ്രഹാ(45) മിനെയാണ് പോലിസില്‍ ഏല്‍പ്പിച്ചത്. വടക്കഞ്ചേരി ഷാഫി ജുമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാളയം മയ്യിത്താങ്കര മഖാം ദര്‍സിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ഹുണ്ടിക തകര്‍ത്ത് മോഷണം നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് ഹുണ്ടിക തകര്‍ത്ത പ്രതി കവര്‍ന്ന പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് ഉണര്‍ന്ന ദര്‍സ് വിദ്യാര്‍ഥികള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ വീണു കാലൊടിഞ്ഞ പ്രതിയെ പോലിസ് ആദ്യം ആലത്തൂര്‍ താലൂക്ക് ആശുപത്രിയി പ്രവേശിപ്പിച്ചു. മുമ്പും നിരവധി തവണ ഇവിടെ മോഷണം നടന്നിട്ടുണ്ടെങ്കിലും ആരെയും പിടികൂടിയിലായിരുന്നില്ല. കമ്മിറ്റി ഭാരവാഹികളുടെ പരാതിയില്‍ പോലിസ് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss