|    Feb 22 Wed, 2017 5:08 pm
FLASH NEWS

ഹീറോ മികാസ സെവന്‍സ് ഫഌഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആലപ്പുഴയില്‍

Published : 25th November 2016 | Posted By: SMR

ആലപ്പുഴ: ഹീറോ മികാസാ ഓള്‍ കേരള സെവന്‍സ് ഫഌഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആലപ്പുഴയില്‍ നടക്കും. നവംബര്‍  30 മുതല്‍ ഡിസംബര്‍ നാലുവരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുക. എല്ലാദിവസവും വൈകീട്ട് ഏഴുമുതല്‍ ഫഌഡ്‌ലൈറ്റിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 30ന് വൈകീട്ട് ഏഴിന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷതവഹിക്കും. ഹീറോ മികാസാ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ കമാല്‍ എം മാക്കിയില്‍ സ്വാഗതം ആശംസിക്കും. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ കെഎംഎ മേത്തര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എ എ ഷുക്കൂര്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, ടി ജെ ആഞ്ചലോസ്, ഡി ലക്ഷ്മണന്‍, ബീനാ കൊച്ചുബാവ, ബി മെഹബൂബ് പങ്കെടുക്കും.ഒന്നിന് അരൂര്‍ എംഎല്‍എ എ എം ആരിഫ് മല്‍സരം ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ രണ്ടിന് ആദ്യ സെമിഫൈനല്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദഘാടനം ചെയ്യും. മൂന്നിന് രണ്ടാം സെമിഫൈനല്‍ കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. നാലിന് ഫൈനല്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്യും. 30ന് ഒന്നാം മല്‍സരത്തില്‍ പോര്‍ട്ട് ട്രസ്റ്റ് കൊച്ചിയും സാറ്റ് എഫ്‌സി മലപ്പുറവും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാംമല്‍സരത്തില്‍ ജിംഖാന തൃശൂരും കോസ്‌മോസ് കോട്ടയവും തമ്മില്‍ ഏറ്റുമുട്ടും. ഒന്നിന് ഒന്നാംമല്‍സരത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം തിരുവനന്തപുരം ക്വാര്‍ട്‌സ് എഫ്‌സി കോഴിക്കോടും, രണ്ടാംമല്‍സരത്തില്‍ നോവ അരപ്പെറ്റ വയനാടും ഹോം ടീമായ ആലപ്പുഴ മികാസാ ഫുട്‌ബോള്‍ ക്ലബും ഏറ്റുമുട്ടും. രണ്ടിന് വെള്ളിയാഴ്ച ഒന്നാം സെമിഫൈനലില്‍ ആദ്യദിവസത്തെ ജേതാക്കള്‍  തമ്മില്‍ ഏറ്റുമുട്ടും. മൂന്നിന്് ശനിയാഴ്ച രണ്ടാം സെമിഫൈനലില്‍ രണ്ടാംദിവസത്തെ ജേതാക്കള്‍ ഏറ്റുമുട്ടും. നാലിന്്  ഞായറാഴ്ചയാണ് മല്‍സരജേതാക്കളെ തിരഞ്ഞെടുക്കുന്ന ഫൈനല്‍ മല്‍സരം. അന്തര്‍ദേശീയ താരങ്ങളായ ഐവറികോസ്റ്റില്‍ നിന്നുള്ള ആല്‍വ്‌സ്, ആല്‍ബിന്‍, സന്തോഷ് ട്രോഫി താരങ്ങളായ സുധീര്‍, ധനേഷ്, ഉസ്മാന്‍, ജോബി ജോസഫ്, ഹമീദ്, ബോണിഫസ്, എബിന്‍ റോസ്, ദേശീയ സംസ്ഥാന താരങ്ങളായ ആകാശ്, പ്രദീപ്, അബുഹസന്‍, വിപിന്‍ ചെറിയാന്‍, മഹാത്മാ ഗാന്ധി-കേരള കാലിക്കറ്റ് യൂനിവേഴ്‌സിറ്റി താരങ്ങളായ ഫാസില്‍ നിസാര്‍, എല്‍ദോസ്, അര്‍ജുന്‍, വിപിന്‍ തോമസ്, ജെറിന്‍ കുര്യാക്കോസ്, രാഹുല്‍ രാജപ്പന്‍, ജി വി രാജാ അവാര്‍ഡ് ജേതാവ് സാനന്ദ്  ജില്ലാതാരങ്ങളായ മുഹമ്മദ് ഹസന്‍, നാമിന്‍, ഡോഡി, ശ്യാം എന്നീ താരങ്ങള്‍ ആലപ്പുഴയുടെ മണ്ണില്‍ ബുട്ടണിയും.ഇന്ത്യയിലെ മുന്‍നിര ടൂവീലര്‍കമ്പനി ഹിറോ മോട്ടോര്‍ കോര്‍പ്പും പെയിന്റ് ഉല്‍പാദകരായ കണ്‍സായി നെറോലാക്ക് പെയിന്റ്‌സും, ജോടുണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമാണ് പ്രധാന പ്രയോജകര്‍. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ കമാല്‍ എം മാക്കിയില്‍, ജനറല്‍ കണ്‍വീനര്‍ ബി മുഹമ്മദ് നജീബ്, ബി നൈസാം, ജേക്കബ് ജോണ്‍, കെ ആര്‍ എം ഷറഫ്, ഷാനവാസ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക