|    Oct 21 Sat, 2017 6:39 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹിസ്‌ബെ ഇസ്‌ലാമിമുന്‍ സെക്രട്ടറി പാകിസ്താനില്‍ വെടിയേറ്റു മരിച്ചു

Published : 31st May 2017 | Posted By: fsq

 

ഇസ്്‌ലാമാബാദ്: ഗുല്‍ബുദ്ദീന്‍ ഹിക്മതിയാര്‍ നേതൃത്വം നല്‍കുന്ന അഫ്ഗാനിലെ ഹിസ്‌ബെ ഇസ്്‌ലാമി സംഘത്തിന്റെ മുതിര്‍ന്ന അംഗം പാകിസ്താനില്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചു. സംഘത്തിന്റെ മുന്‍ വക്താവ് ഹാജി ഫരീദാണ് വടക്കു പടിഞ്ഞാറന്‍ പാക് നഗരമായ പെഷാവറില്‍ കൊല്ലപ്പെട്ടത്. പെഷാവറിന് പ്രാന്തപ്രദേശത്തുള്ള തജാബാദിലെ സ്വവസതിക്കു സമീപത്തെ പള്ളിയില്‍നിന്നു സുബ്ഹി നമസ്‌കാരത്തിനു ശേഷം പുറത്തിറങ്ങവെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം വെടിയുതിര്‍ത്തത്. ഫരീദ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോലിസ് അറിയിച്ചു. കുണ്ടുസില്‍ ജനിച്ച ഫരീദ് കഴിഞ്ഞ ഒരു ദശാബ്ദമായി കുടുംബത്തോടൊപ്പം പെഷാവറിലാണ് താമസം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക