ഹിസ്ബുള്ള ബന്ധം: യു.എ.ഇ.യില്‍ 7 പേര്‍ക്ക് ജയില്‍
Published : 1st November 2016 | Posted By: G.A.G

അബുദബി: ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലബനാനിലെ ഹിസ്ബുള്ള എന്ന സംഘടനയുമായി ബന്ധം സ്ഥാപിച്ചുവെന്നാരോപിച്ച് 7 പേര്‍ക്ക് ജയില്‍ ശിക്ഷ നല്കാന് യു.എ.ഇ. സുപ്രീകോടതി വിധിച്ചു. ഒരു സ്വദേശി പൗരനും രണ്ട് ലബനീസ് പൗരന്മാര്ക്കും ജീവപര്യന്തം തടവും, ഇറാഖി സ്വദേശിയും മറ്റൊരു ലബനാന് കാരനും 15 വര്‍ഷം വീതവും ഒരു ഈജിപ്തുകാരിക്കും മറ്റൊരു സ്വദേശിക്കും 10 വര്‍ഷം തടവുമാണ് വിധിച്ചത്. യു.എ.ഇ.യുടെ എണ്ണ, വാതക സ്രോതസ്സുകളടക്കമുള്ള രാജ്യത്തിന്റെ സുപ്രധാന വിവരങ്ങള്‍് പ്രതികള്‍ ഹിസ്ബുള്ളക്ക് കൈമാറിയെന്നാണ് ആരോപണം. സിറിയ വിഷയവുമായി ബന്ധപ്പെട്ട് അറബ് ലീഗും ജി.സി.സി. രാജ്യങ്ങളും ഹിസ്ബുള്ളയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. മറ്റൊരു കേസില്‍ ഈജിപ്തിലെ മുസ്ലിം ബ്രദര്‍ ഹുഡ് നേതാവ് ഇസ്സാം എല്‍ എരിയാനെ യു.എ.ഇ.യെ അവഹേളിച്ചതിന് അദ്ദേഹത്തിന്റെ അഭാവത്തില്‍ 20 വര്‍ഷം തടവിനും സുപ്രിം കോടതി വിധി പ്രഖ്യാപിച്ചിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.