|    Nov 19 Sun, 2017 3:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Published : 5th August 2017 | Posted By: fsq

 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. യാവര്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്നു സുരക്ഷാ സേന അറിയിച്ചു. കഴിഞ്ഞമാസം സംഘടനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് യാവറെന്നും ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ട് പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടതായും അധികൃതര്‍ പറഞ്ഞു. യാവറിന്റെ മൃതദേഹം കുടുംബത്തിനു കൈമാറി. ഹിസ്ബ് പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സൈന്യവും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമാണ് ഏറ്റുമുട്ടലിനു നേതൃത്ത്വം കൊടുത്തത്. അതേസമയം ഏറ്റുമുട്ടലിനിടെ മറ്റൊരാളും കൊല്ലപ്പെട്ടിട്ടുണ്ട്. ബൈക്കില്‍ വന്ന ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഏറ്റുമുട്ടലിനിടെ വെടിയേറ്റതായിരിക്കാമെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക