|    Dec 17 Mon, 2018 12:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ മകനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Published : 31st August 2018 | Posted By: kasim kzm

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ മകന്‍ സയ്യിദ് ഷക്കീലിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ രാംബാഗില്‍ എന്‍ഐഎയും സിആര്‍പിഎഫും പോലിസും സംയുക്തമായി വ്യാഴാഴ്ച നടത്തിയ പരിശോധനയ്ക്കിടെയാണ് ഷക്കീലിനെ അറസ്റ്റ് ചെയ്തത്. സായുധപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എത്തിച്ചെന്ന കുറ്റമാണ് ഷക്കീലിനെതിരേ ചുമത്തിയിരിക്കുന്നത്.
ഷേറെ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ലാബ് ടെക്‌നീഷ്യനാണ് ഷക്കീല്‍. ജമ്മുകശ്മീരിലെ സായുധപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനില്‍ നിന്ന് ധനസഹായമെത്തുന്നതുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷക്കീലിന്റെ അറസ്റ്റ്.
ഈ കേസില്‍ ആറുപേര്‍ പ്രതികളാണ്. ഷക്കീലിന്റെ സഹോദരന്‍ സയ്യിദ് ഷഹീദ് യൂസഫിനെ 2017 ഒക്ടോബറില്‍ സമാന കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ജമ്മുകശ്മീരിലെ കാര്‍ഷികവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഷഹീദ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss