|    Nov 18 Sat, 2017 7:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹിസ്ബുല്ലയ്‌ക്കെതിരായ സൈനികനീക്കത്തിന് എതിരാണെന്ന് അല്‍സീസി

Published : 11th November 2017 | Posted By: fsq

 

കെയ്‌റോ: ഇറാന്‍ പിന്തുണയുള്ള ലബ്‌നാനിലെ ഹിസ്ബുല്ലയ്ക്കു നേരെയുള്ള സൈനികനീക്കത്തിനു താന്‍ എതിരാണെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദില്‍ ഫത്താഹ് അല്‍സീസി. ഇറാനുമായുള്ള വിഷയത്തില്‍ സൗദി അറേബ്യക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇറാനുമായുള്ള സംഘര്‍ഷം ലഘൂകരിക്കണമെന്നും അല്‍സീസി ആവശ്യപ്പെട്ടു. താന്‍ എപ്പോഴും യുദ്ധത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലബ്‌നാന്‍ പ്രസിഡന്റിന്റെ രാജി പ്രഖ്യാപനത്തില്‍ ഹിസ്ബുല്ലയും ഇറാനും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു. തുടര്‍ന്ന്, ഹിസ്ബുല്ലയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്നു സൗദി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അല്‍സീസിയുടെ പ്രതികരണം. സൗദി ഭരണകൂടത്തിന്റെ അഴിമതിവിരുദ്ധ നീക്കങ്ങള്‍ക്ക് അല്‍സീസി പിന്തുണ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക