|    Mar 29 Wed, 2017 11:04 am

ഹിസ്ബുല്ലയെ നിയന്ത്രിക്കുന്നത് ഇറാന്‍ അല്ല: നസ്‌റുല്ല

Published : 8th March 2016 | Posted By: SMR

ബൈറൂത്ത്: ഹിസ്ബുല്ല 2013 മുതല്‍ സിറിയയില്‍ യുദ്ധം ചെയ്യുന്നത് ഇറാന്‍ കല്‍പിച്ചിട്ടല്ലെന്ന് ഹിസ്ബുല്ല അധ്യക്ഷന്‍ ഹസന്‍ നസ്‌റുല്ല. സിറിയയില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് അലി ഫയ്യാദിനെ അനുസ്മരിച്ച് ലബ്‌നാനില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹമിത് പറഞ്ഞത്.
സിറിയയിലേക്ക് പോവാന്‍ ആരും പറഞ്ഞിട്ടില്ല. മറിച്ച് തങ്ങളുടെ തീരുമാനമാണത്. സിറിയയില്‍ യുദ്ധം ചെയ്യാന്‍ ഇറാന്റെയോ സിറിയയുടെയോ ഭാഗത്തു നിന്നുള്ള ഒരു കല്‍പനയും സ്വീകരിച്ചിട്ടില്ല. തങ്ങളുടെ നിലപാടിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള തീരുമാനം മാത്രമാണത്- നസ്‌റുല്ല വിവരിച്ചു. ഇറാന്റെ നിര്‍ദേശ പ്രകാരമാണ് ഹിസ്ബുല്ല സിറിയയില്‍ യുദ്ധത്തിനിറങ്ങിയിരിക്കുന്നതെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day