|    Oct 19 Fri, 2018 4:17 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹിലാല്‍ ശ്യാം എഫ് സിയെ തകര്‍ത്ത് സിഫ് ഇലവന്‍

Published : 25th September 2017 | Posted By: shadina sdna

സൗദി: സൗദി നാഷനല്‍ ഡേ ആഘോഷത്തിന്റെ ഭാഗമായി സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗഹൃദ മല്‍സരത്തില്‍ സൗദി ടീം ഹിലാല്‍ ശ്യാം എഫ് സി ക്കെതിരെ സിഫ് ഇലവന് തകര്‍പ്പന്‍ ജയം. ഹിലാല്‍ ശ്യാം എഫ് സിയുടെ ഹോം ഗ്രൗണ്ടായ ഖാലിദ് ബിന്‍ അല്‍ വലീദ് റോട്ടിലെ ഹിലാല്‍ ശ്യാം സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിഫ് ഇലവന്‍ ജയിച്ചത്. നിഷാദ് കൊളക്കാടന്‍, മുഹമ്മദ് അസ്‌ലം എന്നിവര്‍ സിഫ് ഇലവന് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ പെനാല്‍റ്റിയിലൂടെ അബ്ദുള്ളയുടെ വകയായിരുന്നു ഹിലാല്‍ ശ്യാമിന്റെ ആശ്വാസ ഗോള്‍. മല്‍സരത്തിന്റെ  ആദ്യ പകുതി 1-1 നു സമനിലയിലായിരുന്നു. അത്യന്തം ആവേശകരമായിരുന്നു മല്‍സരം. അഷ്‌റഫ് വാഴയ്ക്കാട്, അസ്ഹര്‍, മുഹമ്മദ് അസ്!ലം, ഹിഷാം എന്നിവര്‍ സിഫ് ഇലവനു വേണ്ടി മികച്ച പ്രതിരോധം തീര്‍ത്തപ്പോള്‍ മധ്യനിര നായകന്‍ റമീസ് അഹമ്മദിന്റെ നേതൃത്ത്വതില്‍ ജഷീറും, റനീസും  മുന്‍ നിരയ്ക്കു മികച്ച പിന്തുണ നല്‍കി.ആദ്യ പത്തു മിനുട്ടില്‍ തന്നെ തലനാരിഴക്കാണ് ഹിലാല്‍ ശ്യാം ഗോള്‍ വഴങ്ങാതെ രക്ഷപെട്ടത്. പെനാല്‍റ്റി ബോക്‌സില്‍ ഇടതു മൂലയില്‍ നിന്നും നിഷാദ് കൊളക്കാടന്റെ ഒന്നാന്തരം പ്ലേസ് ഗോള്‍ ഹിലാല്‍ ഗോള്‍ കീപ്പറെയും കടന്നെങ്കിലും പോസ്റ്റില്‍ ഉരുമ്മി പുറത്തു പോയി. കളിയുടെ പതിനേഴാം മിനുട്ടില്‍ മധ്യവരയില്‍ ഇടതു ടച് ലൈനില്‍ നിന്നും ജസീറില്‍ നിന്നും പന്ത്  വാങ്ങിയ റമീസ് നേരെ നിഷാദിലേക്കു നിഷാദ് ഹിലാല്‍ പ്രതിരോധ നിരയെ സമര്‍ത്ഥമായി കടന്നു വലതു ഭാഗത്തു നിസാറിലേക്കു വലതു വിങ്ങിലൂടെ മുന്നേറിയ നിസാര്‍ ഗോള്‍ ലൈനില്‍ നിന്നും പെനാല്‍റ്റി ബോക്‌സിലേക്ക് അളന്നു നല്‍കിയ പാസ്സ്, സുധീഷിന്റെ ഒന്നാന്തരം ഹെഡര്‍, പക്ഷെ ലൈന്‍ റഫറി ഓഫ്‌സൈഡിന് കൊടി പൊക്കി. രണ്ടു മിനിറ്റിനകം നിഷാദിന്റെ വക സിഫ് ഇലവന്റെ ആദ്യ ഗോള്‍ (1 -0 ). ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഹിലാല്‍ ശ്യാം പതുക്കെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. പന്ത് സൈഫ് ഇലവന്‍ പോസ്റ്റില്‍ തന്നെ കറങ്ങാന്‍ തുടങ്ങി. അതിനിടയില്‍ ബോക്‌സിനു പുറത്തു നിന്നും ഹിലാലിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്കില്‍ നിന്നും വന്ന പന്ത് സിഫ് ഇലവന്‍ സ്‌റ്റോപ്പര്‍ ബാക് ഹിശാമിന്റെ കൈയ്യില്‍ തട്ടിയതിനു ലഭിച്ച പെനാല്‍റ്റി ഹിലാല്‍ ശ്യാമിന് വേണ്ടി അവരുടെ അബ്ദുല്ലക്കു പിഴച്ചില്ല, വലത്തോട്ട് മുഴുനീളെ ഡൈവ് ചെയ്ത സിഫ് ഇലവന്‍ ഗോള്‍ കീപ്പര്‍ ഷറഫുദീന്റെ കൈയില്‍ തട്ടി പന്ത്  പോസ്റ്റില്‍  കയറി.(1  1). സമനില വീണതോടെ  പതുക്കെ കളിയിലേക്ക് തിരിച്ചു വന്ന സിഫ് ടീം തിരിച്ചടിച്ചതോടെ കളി ആവേശകരമായി. രണ്ടാം പകുതിയില്‍ പതിനൊന്നു കളിക്കാരെയും മാറ്റി ഒരു പുതിയ ഇലവനുമായിട്ടാണ് ഹിലാല്‍ ശ്യാം കളത്തിലിറങ്ങിയത്. മാറ്റങ്ങളില്ലാതെ രണ്ടാം പകുതിക്ക് ടീമിറക്കിയ സിഫ് ടീം കോച്ചിന്റെ ബുദ്ധിപൂര്‍വമായ നീക്കം വിജയിച്ചു. നിഷാദും അസ്ലമും വീണ്ടും വലകുലുക്കി, ആദ്യ പകുതിയില്‍ ഷറഫുദ്ധീനും രണ്ടാം പകുതിയില്‍ സുബൈര്‍ അഹമ്മദ് കുട്ടിയും സിഫിന്റെ ഗോള്‍ വല നിറയാതെ കാക്കുകയും ചെയ്തതോടെ വിജയം സിഫിനൊപ്പം നിന്നു  (3 -1). പകരക്കാരായി വന്ന മുഹമ്മദും, റാസിഖ്, സിറാജ്,അന്‍സാര്‍,ജാഫര്‍, ജസീല്‍ എന്നിവരും മികച്ച ഫോമിലായിരുന്നു. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ എം ഡി മുഹമ്മദലി വി പി യടക്കം രാഷ്ട്രീയ കലാ സാംകാരിക മേഖലകളിലെ പ്രമുഖരും,സൗദി പൗര പ്രമുഖരടക്കം നൂറു കണക്കിനാളുകള്‍ കളി കാണാന്‍ എത്തിയിരുന്നു. സൗദി പൗര പ്രമുഖന്‍ ഹിലാല്‍ ശ്യാം  ട്രോഫികള്‍ വിതരണം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss