|    Oct 21 Sun, 2018 5:26 am
FLASH NEWS

ഹിലാല്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Published : 12th September 2017 | Posted By: fsq

 

പൊന്‍കുന്നം: എസ്എഫ്‌ഐ മുന്‍ ജില്ലാ നേതാവായിരുന്ന ഹിലാല്‍ ബിജെപി യില്‍ ചേര്‍നെന്ന ബിജെപി യുടെ വാദം പൊളിച്ച് ഹിലാല്‍ തന്നെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത് ബിജെപിയ്ക്ക് തലവേദനയാവുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും  എന്നാല്‍ വ്യക്തിപരമായ ബന്ധം വച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പള്ളിക്കത്തോട്ടില്‍  പങ്കെടുത്ത സ്വീകരണത്തില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം ഫെസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഞാന്‍ ബിജെപിയില്‍ അംഗത്വമെടുത്തതായി വാട്‌സ് ആപില്‍ വാര്‍ത്ത പ്രചരിക്കുന്നു. ഇത് സത്യമല്ല. എന്നാല്‍ ഇതില്‍ പ്രചരിക്കുന്ന ചിത്രം സത്യമാണ് താനും. കോട്ടയം ജില്ലയിലെ വിവിധ പരിപാടികള്‍ക്കിടയില്‍ വൈകുന്നേരം  പള്ളിക്കത്തോട് എത്തി. അപ്പോഴാണ് അവിടെ  കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സ്വീകരണം നടന്നുകൊണ്ടിരിക്കുന്നത്. 1989ല്‍  ഞാന്‍ കോട്ടയത്തെ ‘ജനബോധനസാക്ഷരതായജ്ഞത്തില്‍ പങ്കെടുത്ത നാളുകളില്‍  ആ പദ്ധതിക്ക് നേതൃത്വം വഹിച്ച കണ്ണന്താനത്തോട്  സ്‌നേഹവും ബഹുമാനവും പുലര്‍ത്തിയിരുന്നു. ഇടതുവിദ്യാര്‍ഥി സമരത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന  നോബിള്‍ മാത്യൂവാണ് അവിടെ പരിപാടി നിയന്ത്രിച്ചിരുന്നത്. അദ്ദേഹം മൈക്കിലൂടെ ക്ഷണിച്ചതനുസരിച്ച്  അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തില്‍  കുമ്മനം രാജശേഖരന്‍  എന്നെ ഷാള്‍ അണിയിക്കുകയും ആശ്ലേഷിക്കുകയും ചെയ്തു.  ഉടന്‍ തന്നെ  കണ്ണന്താനവും  എന്നെ തിരിച്ചറിഞ്ഞ്  അടുത്തേക്ക് വന്ന് ആശ്ലേഷിക്കുകയും ചെയ്തു. ഇതിനിടയില്‍ പള്ളിക്കത്തോട്ടിലെ ഒരു ഡിവൈഎഫ്‌ഐ  പ്രവര്‍ത്തകന്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്ന ഒരു ചടങ്ങും നടന്നിരുന്നു. അത് വീക്ഷിച്ചവര്‍ ഉടന്‍ തന്നെ ചിത്രങ്ങളെടുത്ത് താന്‍ ബിജെപിയില്‍  ചേര്‍ന്നതായി പ്രചരിപ്പിക്കുകയായിരുന്നു. ഞാന്‍ ഇപ്പോള്‍ ബിജെപിയിലോ മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയിലോ അംഗത്വമെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.നിലവില്‍ ഹിലാല്‍ ബിജെപിയില്‍ അംഗത്വമെടുത്തിട്ടില്ലെന്ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് വി എന്‍ മനോജ് തേജസിനോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss