|    Mar 26 Sun, 2017 9:02 am
FLASH NEWS

ഹിലരി ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാവണം: ട്രംപ്

Published : 17th October 2016 | Posted By: SMR

ന്യൂയോര്‍ക്ക്: അടുത്ത പ്രസിഡന്‍ഷ്യല്‍ സംവാദത്തിനു മുമ്പ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഫിലരി ക്ലിന്റണ്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് തയ്യാറാവണമെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. മുമ്പ് നടന്ന സംവാദങ്ങളില്‍ ഹിലരി മയക്കുമരുന്നുപയോഗിച്ചാണു മുന്‍തൂക്കം നേടിയതെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ഇതിനു പുറമേ അമേരിക്കയിലെ അഴിമതിക്കാരായ മാധ്യമങ്ങള്‍ തന്നെ ലൈംഗികാരോപണങ്ങള്‍ ചുമത്തി എതിരാളിയെ സഹായിക്കുന്നതായും ട്രംപ് കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ ട്രംപിനെതിരേ ലൈംഗികാരോപണങ്ങളുമായി രംഗത്തുവന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. അതേസമയം അസുഖബാധിതയായ ഹിലരി അത്തരം വിവരങ്ങള്‍ മറച്ചുവച്ചാണ് മല്‍സരത്തിലുള്ളതെന്നു ട്രംപ് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞതവണ നടന്ന സംവാദത്തില്‍ 70കാരിയായ ഹിലരി ആദ്യാവസാനം ഊര്‍ജസ്വലയായിരുന്നു. പലപ്പോഴും താന്‍ പിറകോട്ട് പോയതായും ചൂണ്ടിക്കാട്ടിയ ട്രംപ് കായികതാരങ്ങള്‍ക്കു നടത്തുന്നരീതിയിലുള്ള പരിശോധയ്ക്ക് ഹിലരിയെ വിധേയയാക്കണമെന്നും ആവശ്യപ്പെട്ടു.
ന്യൂ ഹാംപിസ്‌പെയറില്‍ നടന്ന റാലിയിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായ രണ്ട് സംവാദങ്ങള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ നിലവില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റനാണ് മുന്‍തൂക്കം. ട്രംപിന്റെ വിവാദ പ്രസ്താവനകളും റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ വിള്ളലും അടുത്തിടെ പുറത്തുവന്ന ലൈംഗീകാരോപണവും ഹിലരിയുടെ സാധ്യത വര്‍ധിപ്പിക്കുകയാണ്.
ഹിലരി ശക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് സര്‍വ്വേഫലം കാണിക്കുന്നത്.
ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്തുമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: താന്‍ പ്രസിഡന്റായാല്‍ യുഎസ്-ഇന്ത്യ ബന്ധം ഇതുവരെയുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ശക്തമായിരിക്കുമെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. യുഎസിലെ റിപബ്ലിക്കന്‍ ഹിന്ദു സഖ്യത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ട്രംപ് പുകഴ്ത്തി. വികസനത്തെ അനുകൂലിക്കുന്നവനും മഹാനുമാണു മോദി. താന്‍ ഹിന്ദുക്കളെ ബഹുമാനിക്കുന്നു. തനിക്ക് ഹിന്ദുക്കളായ നിരവധി സുഹൃത്തുക്കളുണ്ട്. ട്രംപ് പറഞ്ഞു. ‘ഇസ്‌ലാമിക തീവ്രവാദ’ത്തിനെതിരേ പൊരുതാന്‍ ഇന്ത്യക്കൊപ്പമുണ്ടാവുമെന്നും തന്റെ ഭരണത്തില്‍ ഇന്ത്യയുമായി കൂടുതല്‍ രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേയവസരം, മറ്റുചില വേദികളില്‍ ഇന്ത്യ അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നുവെന്നാണ് ട്രംപ് പ്രസംഗിച്ചത്.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക